Powered by: <a href="#">Manna Broadcasting Network</a>
8,000-ത്തിലധികം മണിക്കൂറുകളോളം വിമാന യാത്രകളും 663 വിമാനവാഹിനിക്കപ്പൽ ലാൻഡിംഗുകളും ചെയ്തിട്ടുള്ള ഒരു നാവികസേനയിലെ പരിചയസമ്പന്നനായ പൈലറ്റാണ് ബാരി ബുച്ച് വിൽമോർ. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം സമയത്ത്, വിൽമോർ 21 യുദ്ധ ദൗത്യങ്ങൾ പൂർത്തിയാക്കി. വളരെ വ്യക്തമായ കാഴ്ചപ്പാടുകളും വിശ്വാസവും ധൈര്യശാലുമായിരുന്ന വിൽമോർ.
ബുച് വിൽമോറും സഹ ബഹിരാകാശയാത്രികയും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസും ജൂൺ 5 2024ന് ISS-ൽ എത്തി. സ്ഥിരമായി ഇപ്രകാരമുള്ള യാത്ര അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനായി ഇരുവരും ഒരു ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം പരീക്ഷിക്കുകയായിരുന്നു. എന്നാൽ എട്ട് ദിവസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാൻ അവർ പദ്ധതിയിട്ടിരുന്നു എങ്കിലും ത്രസ്റ്റർ പരാജയങ്ങളും ഹീലിയം ചോർച്ചയും കാരണം സ്റ്റാർലൈനറിൽ തിരിച്ചെത്തുന്നത് സുരക്ഷിതമല്ലാതായതിനാൽ അത് സംഭവിച്ചില്ല.
ഈ സാഹചര്യത്തിൽ ബാരി ബുച്ച് വിൽമോറിന്റെ ഭാര്യയുടെ അടുക്കൽ അഭിമുഖത്തിന് ചിലർ എത്തി, തന്റെ ഭാര്യയോട് സാഹചര്യത്തെക്കുറിച്ചു വിലയിരുത്തുന്നതെങ്ങനെ എന്ന് ചോദിച്ചപ്പോൾ താൻ പറഞ്ഞത് “ഈ സാഹചര്യത്തിൽ സമാധാനം അനുഭവിക്കുക”, എന്നാൽ മോശമായ ഒന്നും സംഭവിക്കില്ലെന്നോ സ്റ്റാർലൈനർ സുരക്ഷിതമായി വീട്ടിലെത്തിക്കുമെന്നോ ഞങ്ങൾ പറയുന്നില്ല, “പക്ഷേ കർത്താവ് ചെയ്യുന്നതെന്തും നമ്മുടെ നന്മയ്ക്കും അവന്റെ മഹത്വത്തിനും വേണ്ടിയായിരിക്കും,” മിസ്സിസ് വിൽമോർ പറയുകയുണ്ടായി.
തന്റെ ഭർത്താവായ വില്യം എങ്ങനെ ഈ വിഷയത്തെ വിലയിരുത്തുമെന്നു ചോദിച്ചപ്പോൾ, “സകലതും കർത്താവിന്റെ നിയന്ത്രണത്തിലാണെന്നും അത് കർത്താവിന്റെ നിയന്ത്രണത്തിലാണെന്നു അറിഞ്ഞുകൊണ്ടാണ് അദ്ദേഹം ആ യാത്ര സ്വീകരിച്ചത്, അതിനാൽ അദ്ദേഹം എവിടെയാണോ അവിടെ സംതൃപ്തനാണെന്നും,” ബഹിരാകാശയാത്രികന്റെ ഭാര്യ ഡീന വിൽമോർ ആ അഭിമുഖത്തിൽ പറയുകയുണ്ടായി.
ഈ വിശ്വാസ കുടുംബത്തിന്റെ പ്രാർത്ഥനയും വിശ്വാസവും വിഫലമായില്ല. കഴിഞ്ഞ ഒമ്പത് മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ശേഷം, നാസയിലെ സുനിത വില്യംസും ബാരി “ബുച്ച്” വിൽമോറും ബുധനാഴ്ച അതിരാവിലെ ഗൾഫ് ഓഫ് അമേരിക്കയിൽ പതിച്ചു.
ഇന്നലെ രാവിലെ ഭൂമിയിലേക്കുള്ള തന്റെ മടക്ക യാത്ര ആരംഭിക്കുന്നതിന് മുമ്പ്, ക്യാപ്റ്റൻ വിൽമോറിനെയും സഹ ബഹിരാകാശയാത്രികരെയും സിബിഎസ് ന്യൂസ് റിപ്പോർട്ടർ മാർക്ക് സ്ട്രാസ്മാനുമായുള്ള അഭിമുഖത്തിൽ ചോദിച്ചു, “ഈ ഒമ്പത് മാസത്തെ ബഹിരാകാശ യാത്രയിൽ നിന്ന് നിങ്ങളുടെ ജീവിതപാഠം എന്താണ്?” പ്രത്യുത്തരമായി വിൽമോർ ഇപ്രകാരം പറഞ്ഞു;
“ഇതിനെക്കുറിച്ചുള്ള എന്റെ വികാരം എന്റെ വിശ്വാസത്തിലേക്ക് പോകുന്നു,” “എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൽ ഇത് ബന്ധപ്പെട്ടിരിക്കുന്നു. അവൻ തന്റെ പദ്ധതിയും ഉദ്ദേശ്യങ്ങളും മനുഷ്യരാശിയിലുടനീളം തന്റെ മഹത്വത്തിനായി പ്രവർത്തിക്കുന്നു, അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ശ്രെദ്ധേയമായതും പ്രധാനപ്പെട്ടതുമാണ്.” ഒരുപക്ഷെ ശാരീരികമായോ മാനസികമായോ ക്ഷീണിതനായ ഈ ബഹിരാകാശയാത്രികൻ ചിന്താശേഷിയുള്ളവനും ദൈവത്തിന്റെ പരമാധികാരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചവനുമായിരുന്നു.
തുടർന്ന് അദ്ദേഹം പറഞ്ഞു “കാലതാമസം എങ്ങനെ സംഭവിച്ചാലും, ദൈവം എല്ലാത്തിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നതിനാൽ ഞാൻ സംതൃപ്തനാണ്. ചില കാര്യങ്ങൾ നല്ലതിനാണ്. എബ്രായർ 11-ാം അധ്യായത്തിലേക്ക് നോക്കിയാൽ, ചില കാര്യങ്ങൾ നമുക്ക് അത്ര നല്ലതല്ലെന്ന് തോന്നും, എന്നാൽ ഇതെല്ലാം അവന്റെ നന്മയ്ക്കായി, വിശ്വസിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നു, അതാണ് ഉത്തരം.”
തന്റെ മടക്കയാത്രയ്ക്ക് താമസം നേരിട്ടപ്പോഴും ദൈവത്തിന്റെ പരമാധികാരത്തിലുള്ള തന്റെ അചഞ്ചലമായ വിശ്വാസമാണ് തന്റെ സംതൃപ്തിക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. “കർത്താവിന്റെ നിയന്ത്രണത്തിലാണെന്ന് അറിഞ്ഞുകൊണ്ട് മാത്രമാണ് അദ്ദേഹം അത് സ്വീകരിക്കുന്നത്,” അദ്ദേഹത്തിന്റെ ഭാര്യ ഡീന വിൽമോർ പറഞ്ഞു. എല്ലാ സാഹചര്യങ്ങൾക്കും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന ദമ്പതികളുടെ ശക്തമായ വിശ്വാസം ബഹിരാകാശത്തെ ഈ അനിശ്ചിത കാലഘട്ടത്തിൽ അവരെ നിലനിർത്തുന്നു, എന്ത് സംഭവിച്ചാലും അത് അവന്റെ കൈകളിലാണെന്ന് വിശ്വസിക്കുന്നു. അവരുടെ വിശ്വാസം വിശ്വാസലോകത്തിനു തന്നെ മാതൃകാപരമാണ്. ദൈവത്തിന്റെ പൂർണ്ണമായ പദ്ധതിയുടെ ഭാഗമായി തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാണാൻ ക്യാപ്റ്റൻ വിൽമോർ തിരഞ്ഞെടുത്തു.
ദൈവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, നമ്മുടെ പരിശ്രമമോ കഠിനാധ്വാനമോ എന്തുതന്നെയായാലും അത് എല്ലായ്പ്പോഴും സഹായകരവും വിശ്വാസത്തെ ഉറപ്പിക്കുന്നതുമായ ഒരു കാഴ്ചപ്പാടാണ്. നമ്മുടെ ശാസ്ത്ര തലങ്ങളിലെ വിജയങ്ങളിലും ദൈവത്തിന്റെ പ്രവർത്തനത്തെയും അവനിലുള്ള വിശ്വാസത്തെയും വിളംബരം ചെയ്യുന്ന നിമിഷങ്ങളാണ്.