കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കള്ളന്മാരും കുരിശും കാൽവരിയും – ലൂക്കോസ് 23 :33

ഗോഡ്‍ലി പി എസ്സ്, ബഹ്‌റൈൻ

തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ഐഹിക ജീവിത അന്ത്യനിമിഷങ്ങളിൽ ഉണ്ടായ സംഭവ വികാസങ്ങൾ മാനവരാശിയെ ചിന്തനാ വിധേയമാക്കുന്നതും ദൈവജനത്തെ സാഷ്ടാംഗം വീണ് ആരാധിക്കുന്നതിനും കാരണമാകുന്നവയാണ്. അവയുടെ കേന്ദ്ര വിഷയങ്ങളും വിഭവങ്ങളുമാണ് തലക്കുറി വാക്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ത്രിവിധ വിഭവങ്ങൾ അവയുടെ പഠന ഗവേഷണ ആവിഷ്കാരമല്ല ഉദ്ദേശ്യമെങ്കിലും അവയോട് അവലംബിച്ചു നമ്മുടെ ക്രിസ്തു നാഥനെ ആരാധിക്കുവാൻ കാരണമാകുന്ന ചില കാര്യങ്ങൾ മാത്രം പങ്കുവെക്കാം.

1. കള്ളന്മാർ – ദുഷ്പ്രവർത്തിക്കാർ
യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടൊപ്പം തന്റെ ഇടതും വലതും ക്രൂശിക്കപ്പെട്ടവരെ ദുഷ്പ്രവർത്തിക്കാർ അഥവാ കള്ളന്മാർ എന്നാണ് ബൈബിൾ പ്രതിപാദിക്കുന്നത്. ചില പഠിതാക്കൾ അവകാശപ്പെടുന്നത് ഒരു കള്ളന്റെ പേര് ഡിസ്മാസ് എന്നാണ്‌ അതിന്റെ അർത്‌ഥമോ വിശുദ്ധൻ എന്നത്രെ. എന്നാൽ മറ്റൊരു കള്ളന്റെ പേര് ഗെസ്റ്റ്സ് എന്നാണ് അർത്ഥമോ പാപി എന്നുമാണ്. മൂന്നാമതായി ക്രൂശിക്കപ്പെട്ടവരിൽ ഉണ്ടായിരുന്നത് ക്രിസ്തുവാണ് അർത്താൽ രക്ഷകൻ എന്നത്രെ. ചുരുക്കത്തിൽ ഈ ത്രിവിധ നാമങ്ങൾ ഒരു വ്യക്തിയുടെ മൂന്ന് തരം അവസ്ഥാന്തരങ്ങളെ വിവക്ഷിക്കുന്നു. പാപിയായ ഒരു മനുഷ്യന് രക്ഷകൻ ആവശ്യമുണ്ടെന്നും അത് കര്ത്താവെന്നും ആ വ്യക്തിയുടെ രക്ഷ മുഖാന്തിരം അശുദ്ധനായവനെ ദൈവത്തിന്റെ ആർദ്ര കരുണയാൽ വിശുദ്ധനാക്കുന്നെന്നും ഇത് വെളിപ്പെടുത്തുന്നു. ക്രൂശിലെ മൂവർ സംഘം ഒരു മനുഷ്യ ജീവിതത്തിലെ മൂന്ന് തലങ്ങളെ വെളിപ്പെടുത്തുന്നത് മുഖേന മനുഷ്യന്റെ തനതായ അവസ്ഥ മനസിലിക്കുവാനും കൃപയാൽ ലഭിച്ച ഈ ശ്രേഷ്ഠ വിശുദ്ധ അവസ്ഥയ്ക്കായ് ദൈവസന്നിധിയിൽ നന്ദിയും സ്തോത്രവും അർപ്പിക്കാം.

2. കുരിശ് – ശിക്ഷാരീതി 
ലോകത്തിന്റെ നീതിന്യായ വ്യവസ്ഥിതികളിൽ ഒരു മനുഷ്യനെ തങ്ങളുടെ തെറ്റിനുള്ള ശിക്ഷയ്ക്കായി ബഹുവിധ രീതികൾ ഉളവാക്കിയിട്ടെങ്കിലും അവയിലെല്ലാം വെച്ച് ഒരുവനെ എത്രത്തോളം പീഡിപ്പിച്ചു വധിക്കുവാൻ പറ്റുമോ അത്രയും ഹീനമായ കൊലപാതക രീതിയാണ് കുരിശിൽ തറച്ചു കൊല്ലുന്ന രീതി. എന്നാൽ യേശുക്രിസ്തുവിനെ റോമൻ പടയാളികൾ കുരിശിൽ തറച്ചു കൊല്ലുവാൻ കൊണ്ടുപോകൂമ്പോഴൊക്ക താൻ ബഹുവിധ പീഡനക്ക് വിധേയനാക്കപ്പെടുകയാണ് ഉണ്ടായത്. അഥവാ ഇത്രയും കൊടും ക്രൂരമായ ക്രൂശിൽ തറച്ചു കൊല്ലുന്ന കൊലപാതക രീതി എന്ന ഇടത്തെത്തും മുമ്പേ ഗെത്സമന മുതൽ തന്റെ മേൽ വഹിക്കപ്പെട്ട പാപ ഭാരത്തിന്റെ പാണ്ഡക്കെട്ടിന്റെ ശക്തി, ദൈവകോപത്തിന്റെ ശിക്ഷയ്ക്ക് വിധേയമാകുമ്പോഴുണ്ടാകുന്ന നോവും നൊമ്പരങ്ങളും എല്ലാം ഏൽക്കപ്പെടുകയൂം ശേഷം ലോകം കണ്ടിട്ടുള്ള ക്രൂശ് മരണം കൂടെ വരിക്കുമ്പോൾ തന്റെ ക്രൂശു മരണത്തിന്റെ ആഴമായ മുറിവ് തന്നെ എത്രത്തോളം തകർത്തു എന്നത് മനസിലാക്കാൻ സാധിക്കും. ആ കുരിശ് നമ്മുടെ നിന്ദ അവന്റെമേൽ വഹിച്ചതാകയാൽ അവന് സർവ്വ മഹത്വവും അർപ്പിക്കാം.

3. കാൽവരി – മരണ സ്ഥലം
ഗോൾഗാത്ത എന്ന അരാമിക് പദമാണ് മത്തായി 27:33; മാർക്കോസ് 15: 22; യോഹന്നാൻ 19:17 എന്നീ ഭാഗങ്ങളിൽ കാണുന്നത്. എന്നാൽ കാൽവരി അർത്ഥൽ തലയോട്ടി എന്നത് ഒരു ലാറ്റിൻ പദമാണ്. കാൽവാരിയസ്. അക്കാലത്തു യഹൂദന്റെ മണ്ണിൽ ശക്തി പ്രാപിച്ചിരുന്നത് റോമൻ ഭരണം ആയിരുന്നെങ്കിലും അവരുടെ ഭാഷ ലാറ്റിൻ ആയിരുന്നു (ലൂക്ക് 23:33). യേശുവിന്റെ ക്രൂശീകരണത്തെക്കുറിച്ചുള്ള നാല് ബൈബിൾ വിവരണങ്ങളിലും “ക്രാനിയൻ” എന്ന ഗ്രീക്ക് പദം ഉപയോഗിച്ചാണ് തലയോട്ടി” പരാമർശിച്ചിരിക്കുന്നത്. അവയൊക്ക ചൂണ്ടിക്കാണിക്കുന്നത് തലയോട്ടി പോലുള്ള പ്രദേശമോ തലയോട്ടികൾ അനേകം ചിന്നി ചിതറിക്കിടക്കുന്ന പ്രദേശമോ ആയതുകൊണ്ടാണ്. ആ കാല്വരിയിലാണ് നമ്മുടെ വീണ്ടെടുപ്പുകാരനും ക്രൂശിക്കപ്പെട്ടത്, ആ കാൽവരി ക്രൂശാണ് നമ്മുടെ വീണ്ടെടുപ്പ് പൂർത്തീകരിച്ചത്, ആ കാൽവരി ക്രൂശാണ് അശുദ്ധനായവനെ വിശുദ്ധനാകുന്നത്, അതെ ആ കാൽവരിയും കുരിശും കള്ളന്മാരുടെ നടുവിലെ ക്രിസ്തുവും മുഖാന്തരം നന്ദിയോടെ ആരാധിക്കാം.

 

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More