കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിത്യതയിൽ : സഹോദരി. എലിസബത്ത് തോമസ് (ലില്ലിക്കുട്ടി), പുല്ലാട്

പത്തനംതിട്ട ജില്ല: പുല്ലാട് എബനേസർ ബ്രദറൻ ക്രിസ്ത്യൻ ചർച്ച് അംഗവും സുവി. എബ്രഹാം തോമസ്, പുല്ലാടിൻറെ ഭാര്യയുമായ സഹോദരി എലിസബത്ത് തോമസ് (ലില്ലിക്കുട്ടി – 70 വയസ്സ്) 2024 നവംബർ 13-ന് രാവിലെ 9 മണിക്ക് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. പല തവണ കാൻസർ രോഗത്തെ അതിജീവിച്ചു ഇപ്പോൾ അതിന്റെ നാലാം ഘട്ടത്തിലായിരുന്നു. അടുത്തിടെ നെഫ്രെക്ടമിയും നടത്തിയിരുന്നു. എന്നാൽ തൻ്റെ ദാസിയെ തിരു സന്നിധിയിലേക്ക് വിളിക്കുന്നതിലാണ് കർത്താവിന് പ്രസാദമായത്.

ചെങ്ങന്നൂർ പുത്തൻകാവ് മാടക്കൽ പീടികയിൽ കുടുംബാംഗമായിരുന്നു.

കുട്ടികൾ:
ഡാലിയ ഗോഡ്‌ലി & ഗോഡ്‌ലി സാം ബേബി, അയർലൻഡ് | പുന്തല
ഡോൺ എബിൻ തോമസ് & ഫെബ ഡോൺ, ബഹ്റൈൻ

കൊച്ചുമക്കൾ:
ഹന്ന, സാറ
ജെസീക്ക

സംസ്കാര വിശദാംശങ്ങൾ പിന്നീട് അറിയിക്കും:
സ്വർഗ്ഗീയ ആശ്വാസത്തിനും ശക്തിക്കും വേണ്ടി നമുക്ക് കുടുംബാംഗങ്ങളെ കൃപയുടെ സിംഹാസനത്തിലേക്ക് ഉയർത്താം. കർത്താവ് അവർക്ക് സ്വർഗ്ഗീയ കൃപയും സമാധാനവും ശക്തിയും നൽകുകയും ദൈവവചനത്താൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ശവസംസ്കാര ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ പ്രാർത്ഥിക്കുക.

വിശദാംശങ്ങൾക്ക്, ദയവായി ബന്ധപ്പെടുക
ഇവാ. എബ്രഹാം തോമസ്, പുല്ലാട്: +91-9447282438
ഇവാ. ബ്ലെസ്സൺ തോമസ്: +91-9846282219

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More