Powered by: <a href="#">Manna Broadcasting Network</a>
കുവൈറ്റ്: അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ പ്ലസ് 2 വിദ്യാർത്ഥിനിയും കുവൈറ്റിലെ ബ്രദറൻ ബിലീവേഴ്‌സ് അസംബ്ലിയിലെ മൂപ്പന്മാരിൽ ഒരാളായ ബ്രദർ ജിജി സാമുവേലിന്റെ മകളുമായ ഷാരോൺ ജിജി സാമുവേൽ (16 വയസ്സ്) ഇന്ന് രാവിലെ 15 ഏപ്രിൽ 2025 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇന്ന് രാവിലെ വയറുവേദനയെക്കുറിച്ച് പറഞ്ഞു. തത്‌ഫലമായി അതിനുള്ള പ്രാഥമിക മരുന്ന് നൽകി. പക്ഷേ അൽപ്പസമയത്തിനുള്ളിൽ മകൾ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും കർത്താവിനു തന്റെ സവിധെ ചേർക്കുവാൻ ഹിതമായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനുള്ള ഔപചാരികതകൾ പുരോഗമിക്കുന്നു.
പത്തനംതിട്ടയിലെ മോടിയിൽ കുടുംബാംഗവും മേക്കൊഴൂർ സ്വദേശിയുമാണ് ബ്രദർ ജിജി സാമുവൽ.
മാതാവ് : ആശ ജിജി, ഏക സഹോദരി : ആഷ്‌ലി
ദുഃഖിതരായ പ്രിയ കുടുംബാംഗങ്ങളുടെ സ്വർഗ്ഗീയ ആശ്വാസത്തിനും ദൈവിക സമാധാനത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കർത്താവായ യേശു ക്രിസ്തുവിന്റെ കൃപയും സമാധാനവും ദൈവവചനത്താൽ ആശ്വാസവും അവർക്കേവർക്കും ഉണ്ടാകട്ടെ.