ബെന്യാമിൻ നെതന്യാഹു വീണ്ടും യിസ്രായേൽ പ്രധാനമന്ത്രിയായി

ജെറുസലേം : ഇസ്രയേലിന്റെ മണ്ണിൽ ദീർഘ കാലം പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹു(73) ആറാം വട്ടം പ്രധാനമന്ത്രിയായി അധികാരമേറ്റു. ഏതാണ്ട് 63 എം പി മാരുടെ പിന്തുണയോടെ നെതന്യാഹു അധികാരത്തിലേറ്റത്. ലോക ചരിത്രത്തിൽ വിവിധ നിലയിൽ ചലനങ്ങൾ സൃഷ്ടിച്ച, യിസ്രായേലിന്റെ ചരിത്രം തിരുത്തി കുറിക്കും വിധ തീരുമാനങ്ങളും നിലപാടുകളും എടുത്ത സർക്കാരായിരുന്നു നെതന്യാഹുവും സഖ്യവും. വരും കാലഘട്ടത്തിൽ യിസ്രായേലിന്റെ പുതിയ കാൽവയ്പുകൾ നിർണ്ണായക വഴിത്തിരിവുകൾക്കും സമൂഹ മാധ്യമങ്ങളിൽ തീവ്ര ചർച്ചകൾക്കും കാരണമാകും. ഈ ക്രിസ്തുമസ് പുതുവത്സര സമയത്ത് രാഷ്ട്രീയ തലങ്ങളിൽ ഇതൊരു സമാധാന നിമിഷങ്ങളാകുവാനായി നമുക്ക് പ്രാർത്‌ഥിക്കാം.

Comments (0)
Add Comment