റിച്ചാർഡ് ഡാക്വിൻസ്സിനു ക്രിസ്ത്യാനിത്വ തളർച്ചയിൽ ഖേദം

ലോക പ്രസിദ്ധ നിരീശ്വരവാദിയായ റിച്ചാർഡ് ഡാക്വിൻസ്‌, തന്നെത്താൻ ഒരു സാംസ്കാരിക ക്രിസ്ത്യാനി എന്ന് അറിയപ്പെടുന്നതിൽ ഉള്ള സന്തോഷം സാന്ദർപ്പിക്കാമായി വെളിപ്പെടുത്തി. യുകെ അടിസ്ഥാനപരമായി ഒരു കൃസ്ത്യൻ രാജ്യമെന്നും അതിലെ മൂല്യങ്ങളെ ഉൾകൊള്ളുന്നതോടൊപ്പം ക്രിസ്‌തീയ മതത്തെ വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടീഷ് പത്രപ്രവർത്തകയായ റേച്ചൽ ജോൺസനോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.

അദ്ദേഹം ഒരു സാംസകാരിക ക്രിസ്ത്യാനിയായി തന്നെ വിശേഷിപ്പിക്കുകയും താൻ ഒരു വിശ്വാസി അല്ലെന്നും മാത്രമല്ല  വിശ്വസിക്കുന്ന ക്രിസ്ത്യാനിയല്ലെന്നും എന്നാൽ സാംസ്‌കാരിക അടിസ്ഥാനത്തിൽ ക്രിസ്ത്യാനി ആണെന്നും പറഞ്ഞു. അദ്ദേഹം തുടർന്ന് പറഞ്ഞത് ശ്രദ്ധേയമാണ്; ഞാൻ ക്രിസ്തുമസ്സ് കരോളുകളും പാട്ടുകളും പ്രിയപ്പെടുന്നു എങ്കിലും ദൂരവ്യാപകമായ മുസ്ലിം വളര്ച്ചയെ അപലപിക്കയും ചെയ്തു.

ഈ അവസരത്തിൽ നമ്മുടെ ചോദ്യം ഇവയാണ്, ക്രിസ്ത്യാനിത്യം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ക്രിസ്തുവിനാലാണ്, തന്റെ ഉപദേശ മുല്യങ്ങളിലാണ്. അതോടൊപ്പം വളർന്നു പന്തലിച്ച ക്രിസ്തീയ മതത്തെ ഞങ്ങളും എതിർക്കുന്നു എങ്കിലും ആ ക്രിസ്തീയ മൂല്യങ്ങളോടും പ്രിയം നിരീശ്വരവാദിയായ  ഡാക്വിൻസിനെ ക്രിസ്തുവിലുള്ള ക്രിസ്ത്യാനിത്വത്തെ ആശ്ലേഷിക്കുന്നതിനു തുല്യമാണ്. ക്രിസ്തീയ മൂല്യങ്ങളെ താൻ കൂടുതൽ ഇനിയും മനസ്സിലാക്കട്ടെ. ക്രിസ്തു ശിഷ്യനായി പുതു ജീവൻ പ്രാപിക്കട്ടെ!!

Comments (0)
Add Comment