ഭരണാധികാരികൾ, ദാസന്മാർ, മാനുഷ ഭയം

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 29:10 രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു. നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
~~~~~~
സദൃശവാക്യങ്ങൾ 29.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഭരണാധികാരികൾ, ദാസന്മാർ, മാനുഷ ഭയം.

  1. ജനം സന്തോഷിക്കുന്നു, സമ്പത്തു നശിപ്പിക്കുന്നു, മുഖസ്തുതി, പരിഹാസികൾ.
    a, നീതിമാന്മാർ വർധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു. ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
    b, ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു. വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
    c, കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
    d, പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
  2. അടക്കി ശമിപ്പിക്കുന്നു, അധിപതി, എന്നേക്കും സ്ഥിരമായിരിക്കും, ജ്ഞാനത്തെ നല്കുന്നു, പ്രമോദം വരുത്തും, മര്യാദവിട്ടു നടക്കുന്നു.
    a, മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു. ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
    b, അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
    c, അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
    d, വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു. തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.
    e, നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്ക് ആശ്വാസമായിത്തീരും. അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും.
    f, വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു. ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
  3. ദുശ്ശാഠ്യം കാണിക്കും, വഴക്കുണ്ടാക്കുന്നു, കള്ളനുമായി പങ്കു, രക്ഷപ്രാപിക്കും, യഹോവയാൽ വരുന്നു, നീതികെട്ടവൻ.
    a, ദാസനെ ബാല്യംമുതൽ ലാളിച്ചു വളർത്തുന്നവനോട് അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും
    b, കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു. ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു.
    c, കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു. അവൻ സത്യവാചകം കേൾക്കുന്നു. ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
    d, മാനുഷഭയം ഒരു കെണി ആകുന്നു. യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
    e, അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു. മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.
    f, നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്. സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.

പ്രിയരേ, നീതിമാന്മാരും ദുഷ്പ്രവൃത്തിക്കാരും തമ്മിൽ ഒരു പ്രധാന മത്സരത്തിൽ ആയിരിക്കുന്ന പോർക്കളം ആണ്, ഈ ലോകം. കയീന്റെയും, ഹാബേലിന്റെയും കാലത്ത് ആരംഭിച്ച ആ മത്സരം ഈ യുഗത്തിന്റെ അന്ത്യം വരെയും തുടരുന്നു. നീതിമാനായ ദൈവവും അവന്റെ നീതിയുള്ള ജനവും ദുഷ്ടതയ്‌ക്കെതിരായ യുദ്ധത്തിലും, ദുഷ്ടന്മാർ നീതിയ്‌ക്കെതിരായ യുദ്ധത്തിലും ഏർപ്പെട്ടിരിക്കുകയാണ്. ആ യുദ്ധത്തിൽ നിഷ്പക്ഷതയോ, അല്ലെങ്കിൽ ചേരിചേരായനയമോ ഇല്ല.. ദൈവത്തോട് കൂടെ നിൽക്കുന്ന നീതിമാന്മാർക്ക് തന്നെ അന്ത്യ വിജയം. ദൈവത്തോട് ചേർന്ന് നീതിയിൽ ജീവിക്കാം.ബ്ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment