ബാബേലിനും, ഏദോമിനും, അറേബ്യക്കും എതിരെയുള്ള പ്രവചനം.

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 21:1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം. തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ, വരുന്നു!
~~~~~~
പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

യശയ്യാവ് – 21.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ബാബേലിനും, ഏദോമിനും, അറേബ്യക്കും എതിരെയുള്ള പ്രവചനം.

A, ബാബേലിന് എതിരെയുള്ള പ്രവചനം.

1, പേർഷ്യയിൽ നിന്നുള്ള പട ബാബേലിലേക്ക് വരുന്നു.
a, സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവചനം.
b, ഏലാമേ, കയറിച്ചെല്ലുക. മേദ്യയേ, നിരോധിച്ചുകൊൾക. അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.

2, ബാബേലിൻ്റെ വീഴ്ച്ച.
a, എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു. നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു.
b, ബാബേൽ വീണുപോയി.

B, ഏദോമിനും അറബിനാടിനും എതിരെയുള്ള പ്രവചനം.

1, ഏദോമിനു എതിരെയുള്ള പ്രവചനം.
a, ദൂമയെക്കുറിച്ചുള്ള പ്രവാചകം.
b, ഒരുത്തൻ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു.
c, കാവൽക്കാരാ, രാത്രി എന്തായി?

2, അറബിനാടിന് എതിരെയുള്ള പ്രവചനം.
a, അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം
b, ഒരു ആണ്ടിനകം കേദാരിന്റെ മഹത്ത്വമൊക്കെയും ക്ഷയിച്ചുപോകും.
c, യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

പ്രിയരേ, ബാബേൽ എന്ന ഈ പട്ടണവും രാജ്യവും മേദ്യരും പാർസിക്കാരും ആക്രമിച്ചു. ബാബിലോണിന്റെ ഒരു ഭാഗം പേർഷ്യൻ ഗൾഫിനോട് ചേർന്നു കിടക്കുന്നു. ഒരു കാലത്ത് ഫലഭൂയിഷ്ടമായിരുന്നെങ്കിലും പിന്നീടു മരുഭൂപ്രദേശമായി മാറി. 2-ാം വാക്യത്തിൽ ഏലാമും, മേദ്യരും ബാബിലോണിനെ ആക്രമിക്കാൻ വിളിക്കപ്പെട്ടു. ബാബിലോൺ മറ്റുളളവരെ ദുഃഖിപ്പിച്ചതിന്റെ ദുരന്ത ഫലം അവർ തന്നെ അനുഭവിക്കുന്നു. ബാബേലിൻെറ ചരിത്രത്തിൽ നിന്ന് പഠിക്കേണ്ടത് – മറ്റുള്ളവരെ ദുഃഖിപ്പിക്കുന്നവർക്ക് തിരിച്ച് അത് തന്നെ ലഭിക്കും. ” മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്യും.” വിവേകത്തോടെ സ്നേഹിച്ച് ജീവിക്കുക. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment