ജ്ഞാനവും, സ്നേഹവും, ബഹുമാനവും

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 24:11 മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക. കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
~~~~~~
സദൃശവാക്യങ്ങൾ 24.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ജ്ഞാനവും, സ്നേഹവും, ബഹുമാനവും.

  1. അസൂയപ്പെടരുത്, സകല സമ്പത്തും നിറഞ്ഞു വരുന്നു, ജ്ഞാനിയായ പുരുഷൻ, ദുഷ്കർമി, മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
    a, ദുഷ്ടന്മാരോട് അസൂയപ്പെടരുത്. അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയും അരുത്. അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു. അവരുടെ അധരം വേണ്ടാതനം പറയുന്നു.
    b, ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു. വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു. പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു.
    c, ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു. പരിജ്ഞാനമുള്ളവൻ ബലം വർധിപ്പിക്കുന്നു. ഭരണസാമർഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും. മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.
    d, ദോഷം ചെയ്‍വാൻ നിരൂപിക്കുന്നവനെ ദുഷ്കർമി എന്നു പറഞ്ഞുവരുന്നു. ഭോഷന്റെ നിരൂപണം പാപം തന്നെ. പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.
    e, മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക. കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
  2. പ്രതിഫലം ഉണ്ടാകും, നശിച്ചുപോകും, ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്, വിളക്കു കെട്ടുപോകും.
    a, ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക. നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
    b, നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും. ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും.
    c, നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്. അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
    d, ദോഷിക്കു പ്രതിഫലമുണ്ടാകയില്ല. ദുഷ്ടന്റെ വിളക്കു കെട്ടുപോകും.
  3. ഭയപ്പെടുക, നല്ലൊരനുഗ്രഹം,അധരംകൊണ്ടു ചതിക്കരുത്, പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്, അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു, നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
    a, മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക. മത്സരികളോട് ഇടപെടരുത്. അവരുടെ ആപത്തു പെട്ടെന്നു വരും. രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?
    b, ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല. ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും. അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും. നല്ലൊരനുഗ്രഹം അവരുടെമേൽ വരും.
    c, കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്. നിന്റെ അധരംകൊണ്ടു ചതിക്കയും അരുത്.
    d, അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്.
    e, ഞാൻ മടിയന്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി. അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു.
    f, കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

പ്രിയരേ, അന്യായത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചും അജ്ഞത നടിക്കുന്നത് ഒരിക്കലും ദൈവത്തോട് ചേർന്ന് പോകുന്നതല്ല. ദരിദ്രരോടും, പീഡിതരോടും, അന്യായമായി ശിക്ഷിക്കപ്പെടുന്ന നിർദ്ദോഷികളോടും, സഹാനുഭൂതി പ്രകടിപ്പിച്ചാൽ മാത്രം പോരാ. അവരോടുള്ള നമ്മുടെ മനോഭാവം അനുസരിച്ചല്ല, അവർക്കുവേണ്ടി നാം എന്തു ചെയ്യുന്നു, അല്ലെങ്കിൽ എന്ത് ചെയ്യുന്നില്ല, എന്നതിനെ അനുസരിച്ചാണ് ദൈവം നമ്മെ ന്യായം വിധിക്കുന്നത്. ഇത് വളരെ പ്രാധാന്യമുള്ള വിഷയമായി ഇതിൽ നാം കാണുന്നു. ദൈവം നമ്മെ ന്യായം വിധിക്കുമ്പോൾ ഈ വിഷയങ്ങളിൽ നാം എങ്ങനെയായിരിക്കുന്നു? ധൈര്യത്തോടെ ദൈവമുന്പിൽ നിൽപ്പാൻ ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment