പാപത്തെ വധശിക്ഷയ്ക്കു വിധേയമാക്കേണ്ടവർ!!!

റോമർ 12:1-2

സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

 

നമ്മുടെ വ്യക്തിപരമായ ജീവിതത്തിലെ -രഹസ്യ തലങ്ങളിലുള്ള നിഗൂഢമായ ബലഹീനതകൾ എവിടെയാണെന്ന് ഓരോ വിശ്വാസിയും കണ്ടെത്തുവാൻ പഠിക്കണം.അവയെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അതിനോട് നിഷ്കരുണമായി ഇടപെടുന്നതിൽ ഉറച്ച തീരുമാനത്തോടെ എന്ത് ത്യാഗം സഹിച്ചും മുൻപോട്ടു തന്നെ പോകണം.“ജഡത്തെ അതിന്റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിക്കണം” എന്ന പ്രമാണം വിശുദ്ധ ജീവിതത്തിനായി വിളിക്കപ്പെട്ട ഓരോ വിശ്വസിയും അതീവ ഗൗരവത്തോടെ കാക്കേണ്ട കല്പനകളിൽ ഒന്നാണ്.., അതിനായി “പാപത്തിന്മേലുള്ള വധശിക്ഷ” ദൈനംദിന പ്രായോഗിക ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തുക തന്നെ വേണം -എന്നുവച്ചാൽ , നമ്മുടെ അനുദിന ജീവിതത്തിൽ,ദൈവത്തിന്റെ ഉദ്ദേശ്യത്തിനെതിരായി ഉയരുന്ന സകലത്തേയും,ദിനം തോറും കണ്ടെത്തി  ക്രൂശിച്ചുകൊണ്ട് ജീവിക്കുക എന്നാണ് അർത്ഥമാക്കുന്നത്… ജീവനുള്ള യാഗമായി ശരീരത്തെ അനുദിനം ദൈവത്തിനായി സമർപ്പിക്കണം എന്നതിന്റെ അർത്ഥം ഇതാണ് കേട്ടോ…(Rom 12:1-3)

Comments (0)
Add Comment