സൃഷ്ടിയുടെ ഈറ്റുനോവുകൾ !!!

റോമർ 8:22

ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

ഈ ഭൂമിയിലെ സൃഷ്ടികളുടെ ഞെരക്കങ്ങൾ അടുത്തറിയുവാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ?  തണുത്തുറഞ്ഞ രാത്രിയിൽ വീശുന്ന കാറ്റിന്റെ “ഞെരക്കം” നിങ്ങൾക്കു കേൾക്കാൻ കഴിയുന്നുണ്ടോ?  മനുഷ്യനാൽ അറുത്തു മാറ്റപ്പെടുന്ന വനങ്ങളുടെ വന്യമായ ഏകാന്തതയും, സമുദ്രങ്ങളിലെ തിരകളുടെ പ്രക്ഷോഭ ശബ്ദവും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?? സമുദ്രത്തിലെ മഹാമത്സ്യങ്ങളുടെ അലർച്ചയോടെയുള്ള നിലവിളികളിലെ ഞെരുക്കത്തിന്റെ വേദനയും വാഞ്‌ഛയും ശ്രദ്ധിച്ചിട്ടുണ്ടോ?  വന്യമൃഗങ്ങളുടെ കണ്ണിൽ കാണുന്ന പ്രാണ വേദന നിറഞ്ഞ സങ്കടവും നമ്മുടെ വളർത്തുമൃഗങ്ങളുടെ കണ്ണിൽ ആനന്ദത്തിന്റെയും വേദനയുടെയും സങ്കടം നിറഞ്ഞ ചില ഞെരക്ക നോട്ടങ്ങളും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ??സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയുംഅടയാളങ്ങൾ അവിടവിടെ ഒക്കെ ഉണ്ടായിരുന്നിട്ടും,ഈ ഭൂമിയിലെ സകല സൃഷ്ടികളും എന്തോ ഒന്നിനായി ഞെരുങ്ങുന്നതായി വ്യക്തമായി കാണുന്നില്ലേ?..സൃഷ്ടി പുനരുത്ഥാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു…സർവ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞെരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്ന് നാം അറിയുന്നുവല്ലോ.

Comments (0)
Add Comment