പ്രാർത്ഥനയുടെ ശക്തി

God does nothing but in answer to prayer ”

John wesly.

ഒരു ദൈവപൈതലിൽ നിന്ന് ഉയർന്നു വരുന്ന പ്രാർത്ഥനകൾ ഒരു പക്ഷെ ദുർബലമായതും, ക്ഷീണം നിറഞ്ഞതുമൊക്കെ ആയിരിക്കാം. എന്നാൽ ആ പ്രാർത്ഥന എന്ന അമ്പിനെ, ക്രിസ്തുവിന്റെ മധ്യസ്ഥതയാകുന്ന വില്ലിൽ തൊടുത്തു ഉയരത്തിലേക്കു വിടുമ്പോൾ- അത് കൃപയുടെ സിംഹാസനത്തെ തുളച്ചു കയറുവാൻ/സ്വർഗത്തെ ചലിപ്പിക്കുവാൻ ശക്തിയുള്ളതായി തീരുന്നു. ഓർക്കുക! Acts 12:7-ൽ വായിക്കുന്നത് പോലെ, സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ വന്നു കാരാഗ്രഹത്തിനുള്ളിൽ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,പടയാളികളുടെ നടുവിൽ കിടക്കുകയായിരുന്ന പത്രോസിനെ-അത്ഭുത കരമായി രക്ഷിച്ചു ആ ഇരുട്ടറയിൽ നിന്ന് വെളിയിലേക്ക് കൊണ്ടുവരുന്നു. എന്നാൽ  ദൈവജനത്തിന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന ആണ് ആ ദൈവ ദൂതനെ സ്വർഗത്തിൽ നിന്ന് അവിടേക്കു പറഞ്ഞയക്കുവാൻ കാരണമായി തീർന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യർക്ക്‌ നമ്മെ അവഗണിക്കാനും, നാം പറയുന്ന രക്ഷാ സന്ദേശത്തെ കളിയാക്കി പരിഹസിക്കാനും,നമ്മുടെ പ്രസംഗങ്ങളെ എതിർക്കാനും, അത് പങ്കുവയ്ക്കുന്ന വ്യക്തികളെ പുച്ഛിക്കുവാനും, അവരെ ഉപദ്രവിച്ചു ഓടിക്കുവാനും ഒക്കെ കഴിഞ്ഞേക്കാം. പക്ഷേ അവർ നമ്മുടെ  പ്രാർത്ഥനയ്‌ക്കെതിരെ പരിപൂർണ നിസ്സഹായരാണ് എന്നോർക്കുക!!!പ്രാർത്ഥനയുടെ ശക്തി അപാരമാണ് കേട്ടോ!!”

Comments (0)
Add Comment