ഒരു ഭക്തന്റെ ഡയറി കുറിപ്പുകൾ…

സാം പോൾ, കുന്നക്കുരുടി

ഒരു ഭക്തന്റെ ഡയറി കുറിപ്പുകൾ…

 

ജോനാഥൻ എഡ്‌വേഡ്സ്ന്റെ വചന ധ്യാനജീവിതത്തെ കുറിച്ചുള്ള തന്റെ ഡയറി കുറിപ്പ് താഴെ ചേർക്കുന്നു.

“എപ്പോഴും എന്റെ  സമയത്തിന്റെ എല്ലാ ഇടവേളകളിലും വിശുദ്ധ തിരുവെഴുത്തുകളിൽ ഏറ്റവും വലിയ ആനന്ദം കണ്ടെത്തുന്ന ശീലം എനിക്കുണ്ടായിരുന്നു.  വചനം വായിക്കുമ്പോൾ അതിലെ ഓരോ വാക്കും എന്റെ ഹൃദയത്തെ സ്പർശിക്കുന്നതായി എനിക്ക് എപ്പോഴും അനുഭവപ്പെടുകയാണ്. എന്റെ ഹൃദയത്തിൽ എന്തോ ഏറ്റവും മധുരമായതും അതേ സമയം എന്നോട് വ്യക്തിപരമായി സംസാരിക്കുന്ന ഏറ്റവും ശക്തവുമായ വാക്കുകളായും അത് എനിക്ക് എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരുന്നു. ഓരോ വാക്യത്തിലും അത്രയധികം വെളിച്ചം പ്രകാശിപ്പിക്കപ്പെടുന്നത്കണ്ടു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എനിക്ക്  ഒരിക്കലും ദൈവ വചനം ഓടിച്ചു വായിച്ചു പോകാൻ കഴിയാറില്ല. അതിലെ അത്ഭുതങ്ങൾ കാണുന്നതിനായി ഒരു വാക്കിന്റെ മുൻപിലോ ഒരു വാക്യത്തിന്റെ മുൻപിലോ ദീർഘനേരം ചിലപ്പോൾ കുറെ ദിവസങ്ങൾ തന്നെ ചിലവഴിക്കേണ്ടി വരാറുണ്ട്. മുൻപോട്ടു വായിച്ചു പോകുന്തോറും അതിലെ എല്ലാ വാക്യങ്ങളിലും അനേകം അനേകം അത്ഭുതങ്ങൾ ആവോളം നിറഞ്ഞിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുകയാണ്. എന്നും അവസാന ശ്വാസം പോവോളം ആ അത്ഭുത വചനങ്ങളെ ധ്യാനിക്കുവാനായി  എന്റെ കണ്ണുകൾ യാമങ്ങളെ നോക്കി കാത്തിരിക്കുന്നത്  ഞാൻ തുടർന്നുകൊണ്ടിരിക്കും “.

പ്രിയ ദൈവ പൈതലേ!!!നിന്റെ ദൈവ വചന ധ്യാന ജീവിതവും ഇതുപോലുള്ളതാണോ അതോ…..??

Comments (0)
Add Comment