സ്വയം ഒഴിഞ്ഞവൻ!

സാം പോൾ, കുന്നക്കുരുടി

ഫിലിപ്പിയർ 2: 6-8

അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

സ്വർഗ്ഗീയ മഹത്വത്തിൻറെ പ്രഭാവത്തിൽ വസിച്ച, സ്വർഗീയ ആരാധനയുടെ മണിമകുടമായിരുന്ന, എണ്ണമറ്റ സ്വർഗ്ഗീയ ജീവികളുടെ ആരാധയുടെ നടുവിൽ വസിച്ച, സർവ്വ പ്രപഞ്ചത്തിൻറെയും കരണഭൂതനായ ദൈവപുത്രൻ; അവൻ ആ സ്ഥാനത്തുനിന്നും സ്വയം ഒഴിച്ച്, സ്വയം താഴ്മ ധരിച്ച്‌, വേഷത്തിൽ മനുഷ്യനായി ദാരിദ്ര്യത്തിൻറെയും, കഷ്ടതകളുടെയും, പീഢനങ്ങളുടെയും വഴിയിലൂടെ നിശബ്ദമായി കുരിശിലേക്ക് യാത്ര ചെയ്തു.

Comments (0)
Add Comment