ഒന്നും പുകഴുവാൻ ഇല്ലാത്ത നാം !!!

സാം പോൾ, കുന്നക്കുരുടി

“…ഞങ്ങൾ പ്രാപ്തർ എന്നല്ല ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.അവൻ  ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി.(2കൊരി.3:5).

ഒരു യഥാർത്ഥ ദൈവീക  ശുശ്രൂഷകൻ, ഏറ്റവും മോശകരമായ പാപങ്ങളിൽ നിന്നും വെറുപ്പോടെ അകന്നു നിൽക്കുന്നതുപോലെ തന്നെ, തന്റെ ഏറ്റവും മികച്ച ശുശ്രൂഷകളുടെ സ്വയ പ്രശംസകളിൽ  നിന്നും കൈവരിച്ച  നേട്ടങ്ങളുടെ സ്വയാശ്രയങ്ങളിൽ നിന്നും വളരെ അകന്നു നിൽക്കേണ്ടുന്നവനാണ്.

താൻ ജീവിതത്തിൽ വിശ്വസ്ഥതയോടെ കാത്ത ജീവിത വിശുദ്ധിയുടെയും നീണ്ട വർഷങ്ങളിലെ ശുശ്രൂഷകളുടെ ഫലപ്രാപ്തിയുടെയുമൊക്കെ ഏറ്റവും വലിയ ഭാഗത്തിനു പോലും തനിക്ക് ദൈവസന്നിധിയിൽ വന്നു പുകഴുവാനുള്ള കാരണത്തിന്റെ 1% പോലുമാകാൻ കഴിയില്ലെന്ന് അവനറിയാം. അതുകൊണ്ടാണ് 2കൊരി.4:1 ൽ പൗലോസ് ഇങ്ങനെ പറഞ്ഞത് -അതുകൊണ്ട് കരുണ ലഭിച്ചിട്ടു ഞങ്ങൾക്ക് ഈ ശുശ്രൂഷ ഉണ്ടാകയാൽ…എന്ന്.

Comments (0)
Add Comment