ഉള്ളിൽ ആശങ്കകൾ ഉയർന്ന് വന്നാൽ !!!

നാം വിചാരപ്പെടുമ്പോൾ നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിന് വളരെ വലുതാണ് എന്ന ആശയം കൊണ്ട് നമ്മുടെ വിഡ്ഢിയായ ആത്മാവിനെ നാം ശക്തിപ്പെടുത്തുകയാണ്. നമ്മുടെ എല്ലാ അസ്വസ്ഥതകളും,  ഉത്കണ്ഠകളും-ദൈവത്തെ കൂടാതെയുള്ള നമ്മുടെ കണക്കുകൂട്ടൽ മൂലമുണ്ടാകുന്നതാണ്. അതുകൊണ്ട് ഉത്കണ്ഠയ്ക്കുള്ള ഏക മറുമരുന്ന് പ്രാർത്ഥനയിൽ ദൈവത്തിലേക്ക് വരുക എന്നത്  മാത്രമാണ്. എല്ലാറ്റിനും വേണ്ടി പ്രാർത്ഥിക്കണം. ഓർക്കുക!നമ്മുടെ ഒരു കാര്യങ്ങളും ദൈവത്തിനു കൈകാര്യം ചെയ്യാൻ കഴിയാത്തത്ര വലുതല്ല,ഒന്നും അവന്റെ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിയുന്നത്ര ചെറുതുമല്ല.നമ്മുടെ ജീവിതങ്ങളെ സ്വർഗീയ പിതാവിന്റെ കൈകളിൽ നിന്ന് പുറത്തെടുക്കാനും അവയെ നമ്മുടെ സ്വന്തം നിയന്ത്രണത്തിലാക്കാനും ശ്രമിക്കുമ്പോൾ മാത്രമാണ് നാം ഉത്കണ്ഠയുടെ പിടിയിലാകുന്നത്. അതിനാൽ തന്നെ ഉത്കണ്ഠയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ രഹസ്യം എന്നത് എന്റെ ഇഷ്ടങ്ങളെ വിട്ടുകളയാനും,സ്വന്തം പദ്ധതികൾ ഉപേക്ഷിച്ച് ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് കീഴ്പ്പെടാനും തീരുമാനിക്കുക എന്നതാണ്. എനിക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നതിന് എന്റെ സ്വർഗീയ പിതാവിനെ  വിശ്വസിക്കാൻ കഴിയുമെന്ന അറിവ് വിശ്വാസമായി എന്റെ ഉള്ളിൽ വന്നു നിറയുമ്പോൾ മാത്രമേ സമാധാനത്തിന്റെ ആത്മാവ് എന്നിൽ ഉയർന്നുവരുകയുള്ളൂ. ദൈവത്തിന്റെ പര്യാപ്തതയിലുള്ള ആത്മവിശ്വാസത്തിന്റെ വലിപ്പം നമ്മുടെ സകല ആശങ്കകളെയും കഴുകിക്കളയണം. നാളെയെക്കുറിച്ച് വിചാരപ്പെടരുത് എന്നത് ദൈവത്തിന്റെ കൽപ്പനയാണ്. ഓരോ നിമിഷവും നമ്മുടെ കൈയിൽ പിടിച്ചിരിക്കുന്നവന്റെ നിർദ്ദേശം അനുസരിക്കാതെ ഭയത്തിന് പിന്നാലെ പോകുക എന്നതാണ് ആകുലപെടുമ്പോൾ  നാം ചെയ്യുന്നത്  എന്നോർക്കുക..

Comments (0)
Add Comment