ആരാധിക്കുവാനായി വിളിക്കപ്പെട്ടവർ

ഓരോ വിശ്വാസിയും ജീവനുള്ളതും സചേതനവുമായ ദൈവത്തിന്റെ മന്ദിരമാണ്.അതിൽ ദൈവം വസിക്കുന്നു. അതിനർത്ഥം ദൈവം  ഉള്ളിൽ വാസം ചെയ്യുന്ന ഒരു ദൈവ പൈതലിന് എവിടെയും ഏത് സമയത്തും തന്റെ ദൈവത്തെ ആരാധിക്കാൻ സാധിക്കുമെന്നുള്ളതാണ്. ദൈവം അവരോടൊപ്പം സ്ഥിര സാന്നിധ്യത്തിൽ വസിക്കുന്നതിനാൽ ഒരു ക്രിസ്ത്യാനിക്കു അവനായിരിക്കുന്ന ഏതു സ്ഥാനത്തു വച്ചും കടൽത്തീരത്തോ ഉയർന്ന പർവതങ്ങളിലോ റോഡരികിലോ മരത്തണലിലോ കാടുകൾക്കുള്ളിലോ സ്വീകരണമുറിയിലോ പള്ളിമേടകളിലോ ഏതു തരത്തിലുള്ള സാഹചര്യങ്ങളിലും എപ്പോൾ വേണമെങ്കിലും  ഏതവസ്ഥയിലും ദൈവത്തെ ആരാധിക്കുവാൻ സാധിക്കും എന്നുള്ളതാണ്. അതെ!! ഒരു പുതിയ നിയമ വിശ്വസിയുടെ ആരാധന മണ്ഡലം പരിധിയില്ലാത്തതാണ്. പ്രിയ വിശ്വസിയെ! നീയിതു ശരിയായി പ്രയോജനപ്പെടുത്താറുണ്ടോ?

Comments (0)
Add Comment