പാപത്തിന്റെ സ്വാധീനത

എഫെ. 4: 27

പിശാചിന് അവസരം കൊടുക്കരുത്.

വീണ്ടും ജനനത്തിന്റെ അനുഭവത്തിലേയ്ക്ക് ഒരുവൻ വന്നു കഴിഞ്ഞാൽ നിത്യമായ പാപ ശിക്ഷയിൽ നിന്നും,പാപത്തിന് അവനിൽ ഉണ്ടായിരുന്ന ആധികാരിക ശക്തിയിൽ നിന്നും അവൻ എന്നേക്കുമായി വിടുവിക്കപ്പെടുന്നു. പക്ഷേ പാപത്തിന്റെ തുടർച്ചയായ സാന്നിധ്യത്തിൽ നിന്നും സ്വാധീനത്തിൽ നിന്നും അവൻ പൂർണമായി വിടുവിയ്ക്കപ്പെടുന്നില്ല. പാപം ഇപ്പോൾ നമ്മിൽ വാഴുന്നില്ല, പക്ഷേ അത്  ഇപ്പോഴും നമ്മിൽ അവശേഷിക്കുന്നുണ്ട്. ഒരുകാര്യം ഓർക്കുക: പാപത്തോട് ഞാൻ “Yes” എന്ന് പറയുന്നതുവരെ സാത്താന് എന്നിൽ യാതൊരു ശക്തിയും ഇല്ലാത്തവനാണ്. ജഡത്തിന്റെ പ്രലോഭനങ്ങളാൽ വശീകരിക്കപ്പെട്ടു നാം എടുക്കുന്ന പാപകരമായ തീരുമാനങ്ങളെയാണ് പിശാച് നമ്മെ വീഴിക്കുവാനായി എപ്പോഴും ഉപയോഗപ്പെടുത്തുന്നത്(എഫെ. 4: 26-27).

Comments (0)
Add Comment