ഒരു ക്രിസ്തീയ ശുശ്രൂഷകന്റെ യോഗ്യത

യഹേസ്കേൽ 44:11

അവര്‍ എന്റെ വിശുദ്ധമന്ദിരത്തില്‍ ആലയത്തിന്റെ പടിവാതില്‍ക്കല്‍ എല്ലാം ശുശ്രൂഷകന്മാരായി കാവല്‍നിന്നു ആലയത്തില്‍ ശുശ്രൂഷ ചെയ്യേണം; അവര്‍ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവര്‍ക്കും ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പില്‍ നില്‍ക്കേണം.

ഒരു ക്രിസ്തീയ ശുശ്രൂഷകന്റെ/ പ്രസംഗകന്റെ ജീവിതം അവന്റെ ഉപദേശത്തിന്റെ വ്യാഖ്യാനമായിരിക്കണം. അദ്ദേഹത്തിന്റെ പ്രായോഗിക ക്രിസ്തീയ ജീവിതം എന്നുള്ളത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഒരു പ്രതിരൂപമായിരിക്കണം.  താൻ പ്രസംഗിക്കുന്ന സ്വർഗ്ഗീയ ഉപദേശങ്ങൾ എല്ലായ്പ്പോഴും തന്റെ സ്വർഗ്ഗീയ ജീവിതത്തിന്റെ സാക്ഷ്യത്താൽ അലങ്കരിക്കപ്പെടണം.അതുകൊണ്ടാണ് മൂപ്പന്മാർക്കുള്ള ആത്മീക യോഗ്യതകൾ പോലും വളരെയേറെ പ്രാധാന്യമുള്ളതായി വചനം വെളിപ്പെടുത്തുന്നത്.  നമുക്ക്  ദൈവവചനം ഫലപ്രദമായി പഠിപ്പിക്കണമെങ്കിൽ പ്രസംഗിക്കുന്ന ഞാൻ അതുപോലെ ദൈവവചനം അനുസരിക്കുന്നവനുമായിരിക്കണം.”.

ഓർക്കുക!എന്റെ ശുശ്രൂഷകൾ അനുഗ്രഹമായിത്തീരുന്നതിനുള്ള ഏറ്റവും വലിയ അനിവാര്യത എന്നുള്ളതു ദൈവമുൻപാകെ ഞാൻ സൂക്ഷിക്കുന്ന എന്റെ വിശുദ്ധ ജീവിതത്തിന്റെ നിലവാരമാണ്

Comments (0)
Add Comment