ബുദ്ധിയുള്ള ദാസന്മാർ

സങ്കീർത്തനങ്ങൾ 119 :66

നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

ഓരോ ദാസനും ഒരേ തുക (10 താലന്ത്) നൽകിയ ലൂക്കോസ് 19: 12-27 ലെ ഉപമയിലെന്നപോലെ നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചത് ഒരേ അളവിലുള്ള സമയമാണ്. എന്നാൽ നമ്മിൽ കുറച്ചുപേർ അത് വിവേകത്തോടെ ചിലവഴിച്ചുകൊണ്ട് ദൈവത്തിനായി പത്തുകൂടെ അധികം നേടേണ്ടതിനായി അതിനെ ഉപയോഗിച്ചു.  ഈ ഉപമയിൽ ആ  യജമാനൻ ഓരോ ദാസന്റെയും കഴിവുകളിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതായി നാം മനസിലാക്കുന്നു. അതുകൊണ്ടാണ് അഞ്ചു റാത്തൽ മാത്രമേ സാമ്പാദിക്കാൻ സാധിച്ചുള്ളൂ എങ്കിലും തനിയ്ക്ക് ലഭിച്ചതിനോട് ആ ദാസൻ വിശ്വസ്തത കാണിച്ചതിനാൽ യജമാനൻ അവനെ പൂർണ പ്രതിഫലത്തിനു യോഗ്യനായിത്തന്നെ കണക്കാക്കുന്നത്. നമുക്ക് ദൈവം നൽകിയ കൃപാവരങ്ങളുടെ അളവുകൾക്കോ  വ്യത്യസ്തതയ്ക്കോ നാം ആരും ഉത്തരവാദികളല്ല. പക്ഷേ അവയെ വിനിമയം ചെയ്യുവാൻ ദൈവം ഓരോരുത്തർക്കും അനുവദിച്ചു നൽകിയ സമയത്തിന്റെ ബുദ്ധിയോടെയുള്ള വിനിയോഗത്തെ സംബന്ധിച്ച്  ദൈവമുൻപാകെ നാം ഉത്തരവാദികളാണ് എന്നോർക്കുക.

Comments (0)
Add Comment