ക്ഷമ നൽകുന്ന വാഗ്ദാനം!

സംഖ്യാപുസ്തകം 14: 17

യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ

എന്താണ് ദൈവീക ക്ഷമ എന്നതിന്റെ വചനം നിർവചിക്കുന്ന അർത്ഥം? ക്ഷമ എന്നത് തല്കാലത്തേക്ക് മാത്രം ഒരു വ്യക്തിയോട് വെളിപ്പെടുത്തേണ്ടുന്ന ഒരു  വികാരമല്ല. മറിച്ചു അത് അടിസ്ഥാനപരമായി ഒരു ഉറപ്പും വാഗ്ദാനവുമാണ്. നിങ്ങൾ മറ്റൊരാളോട് ക്ഷമിക്കുവാൻ തയാറാകുമ്പോൾ താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഉറപ്പായ വാഗ്ദാനമാണ് ആ വ്യക്തിക്ക് നൽകുന്നത്.

1. നിങ്ങൾ ക്ഷമിച്ച വ്യക്തിക്ക് എതിരെ ഇനിയൊരിക്കലും ആ കുറ്റം വീണ്ടും ആരോപണമായി കൊണ്ടുവരില്ലെന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2 .ഞാൻ ആ വ്യക്തിയോട് ക്ഷമിച്ച കുറ്റകൃത്യത്തെക്കുറിച്ച് ഇനിയൊരിക്കലും മറ്റുള്ളവരോട് സംസാരിക്കില്ലെന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

3 .ആ വ്യക്തി ചെയ്ത കുറ്റത്തെ ഇനി ഒരിക്കലും എന്റെ മനസ്സിൽ ഓർത്തുവയ്ക്കുകയില്ലെന്നു സ്വയത്തോടും നിങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മുടിയനായ പുത്രനോട് അപ്പൻ കാണിച്ച ക്ഷമയുടെ മാതൃക ഇതല്ലേ???(Luke 15:22-32).

നമ്മുടെ ക്ഷമിക്കലുകൾ ഈ ഗണത്തിൽ പെടുത്താകുന്ന നിലവാരം ഉള്ളതാണോ?????

Comments (0)
Add Comment