ആത്മീക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമായത്

1 പത്രൊസ് 5:5

താഴ്മയുള്ളവർക്കോ കൃപ നല്കുന്നു

നാം ഇരുന്നുകൊണ്ട് അങ്ങനെ ആകാൻ ആഗ്രഹിക്കുന്നതിലൂടെ നാം ഒരിക്കലും യഥാർത്ഥ ആത്മീയരായിത്തീരുകയില്ല. ഒരു ദൈവപൈതൽ ആത്മീക വളർച്ച പ്രാപിക്കണമെങ്കിൽ അതിനായുള്ള ശിക്ഷണം അവന്റെ ശരീരികമായ അച്ചടക്ക ജീവിതത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ ശരീരമാണ് യാഗമായി അർപ്പിക്കുവാൻ ദൈവം നമുക്ക് നൽകിയ ഏകവും പ്രാഥമികവുമായ യാഗ വസ്തു. ഒരിക്കലും നമ്മുടെ ഹൃദയം ദൈവത്തിനായി സമർപ്പിക്കാനും നമ്മുടെ ശരീരം നമുക്കായി ഉപയോഗിക്കാനും കഴിയുകയില്ല എന്നോർക്കുക. സർഗവാസനയോടു കൂടെ ഒരു സംഗീതജ്ഞനും കലാഹൃദയത്തോടുകൂടെ ഒരു ചിത്രകാരനും ജന്മവാസനയുള്ളവരായി ജനിക്കുന്നതുപോലെ ആത്മീക സ്വഭാവമുള്ളവനായി ആരും ജനിച്ചു വീഴുന്നില്ല. മുഴുവൻ പാപത്തിൽ പിറന്നു വീണ നമ്മിൽ ആർക്കും സ്വതസിദ്ധമായ ഒരു ആത്മീയ നേട്ടവും ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല. വാസ്തവത്തിൽ നാമെല്ലാവരും ഒരുപോലെ അയോഗ്യരാണ്. നമ്മളിൽ ആരും സ്വാഭാവികമായി ദൈവത്തെ അന്വേഷിക്കുന്നില്ല ആരും സ്വതസിദ്ധമായി നീതിമാന്മാരുമല്ല. സഹജമായി ആരും നന്മ ചെയ്യുന്നവരുമല്ല. (റോമർ 3: 9-18).  അതിനാൽ കൃപയുടെ മക്കളെന്ന നിലയിൽ നമ്മുടെ ആത്മീക ജീവിതത്തിലെ ഗൗരവമായ അച്ചടക്കവും ശിക്ഷണവുമാണ് ആത്മീകമായി വളരുവാൻ എന്നും നമ്മെ സഹായിക്കുന്നത് എന്നോർക്കുക.

താങ്കളുടെ അനുദിന ജീവിതത്തിലെ ആത്മീക ശീലങ്ങൾ /പതിവുകൾ എന്തൊക്കെയാണ്????

Comments (0)
Add Comment