ഭക്തിനിർഭരമായ ആരാധന

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 5:13 സൂര്യനു കീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്. ഉടമസ്ഥൻ തനിക്ക് അനർഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സുന്ദരമായ പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

സഭാപ്രസംഗി – 5.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഭക്തിനിർഭരമായ ആരാധന

A, ദൈവത്തെ ഭക്തിയോടെ ആരാധിക്കുന്നു.

1, ദേവാലയത്തിലേക്ക് കടന്ന് വന്ന് സംസാരിക്കുന്നതിനേക്കാൾ, കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
a, ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക.
b, മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലത്.
c, അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ. ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ.
d, കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്റെ ജല്പനവും ജനിക്കുന്നു.

2, നിൻ്റെ നേർച്ചകളെ കഴിക്കുക. ദൈവത്തെ ഭയപ്പെടുക.
a, ദൈവത്തിന് നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുത്.
b, നിന്റെ വായ് നിന്റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുത്.
c, ദൈവത്തെ ഭയപ്പെടുക.

B, സമ്പത്തിൻ്റെയും ഭൗതികവാദത്തിൻ്റെയും നിരർത്ഥകത.

1, അടിച്ചമർത്തലിൻ്റെയും, അനീതിയുടെയും നിലനിൽക്കുന്ന വസ്‌തുത.
a, ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്.
b, ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
c, കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും.

2, ധനം കുന്നു കൂട്ടുന്നതിലെ അസംതൃപ്തി.
a, ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ.
b, വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?

3, ധനത്തിൻ്റെ അനിശ്ചിതത്വം.
a, ഉടമസ്ഥൻ തനിക്ക് അനർഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.
b, ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു.
c, അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവൻ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
d, അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.

4, സൂര്യന് കീഴിൽ ഏറ്റവും മോശമായ സാഹചര്യത്തിൽ നിന്നും ഏറ്റവും നല്ലത് എങ്ങനെ ഉണ്ടാക്കാം.
a, ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ച് സൂര്യനു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതല്ലോ അവന്റെ ഓഹരി.
b, ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ.
c, ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.

പ്രിയരേ, ദൈവത്തെ ആരാധിക്കുന്നതിൽ ആരംഭിച്ച് ധനത്തിൻ്റെ വഞ്ചനയിൽ അവസാനിക്കുന്ന അധ്യായം. ധനം ഈ ലോകത്തിൽ നിത്യമായി നിലനില്ക്കുന്ന ഒന്നല്ല. ഒരു മനുഷ്യൻ മരിക്കുമ്പോൾ ഈ ലോകത്തിൽ നിന്നും ഒന്നും കൊണ്ടുപോകുവാൻ സാധ്യമല്ല. നാം മറ്റുള്ളവർക്ക് നല്കുന്നതു മാത്രമാണ് നമുക്ക് എന്നേക്കും സൂക്ഷിക്കാൻ കഴിയുന്ന ഒരേയൊരു സമ്പത്ത്. സ്വാർത്ഥത സ്വയം നാശത്തിലും, അവൻ തനിക്കുവേണ്ടി മാത്രം സമ്പാദിക്കുന്നതെല്ലാം നഷ്ടപ്പെടുന്നതിലും അവസാനിക്കും. നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്ന പ്രതിഫലങ്ങൾ ക്കായി പ്രവർത്തിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment