ഒരു ആരാധകനിൽ നിന്നുള്ള വാക്കുകൾ

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 12:5 യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ. അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു. ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായി വരട്ടെ.
~~~~~~

യശയ്യാവ് – 12 .

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഒരു ആരാധകനിൽ നിന്നുള്ള വാക്കുകൾ.

A, ആരാധകൻ ദൈവത്തോട് സംസാരിക്കുന്നു.

1, യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.
a, അന്നാളിൽ നീ പറയുന്നത്.
b, ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.
c, നിന്റെ കോപം മാറി.
d, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ .

2, യഹോവയിലുള്ള വിശ്വാസത്തിൻ്റെയും, നന്ദിയുടെയും പ്രഖ്യാപനം.
a, ഇതാ..
b, ദൈവം എന്റെ രക്ഷ.
c, ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.
d, യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടു.

3, കർത്താവിൻ്റെ രക്ഷയുടെ ഫലങ്ങൾ.
a, അതുകൊണ്ടു നിങ്ങൾ.
b, സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
c, സന്തോഷത്തോടെ.

B, ആരാധകൻ ദൈവത്തിൻ്റെ വലിപ്പത്തെ എല്ലാവരോടും പ്രഖ്യാപിക്കുന്നു.

1, ജനത്തിൻ്റെ മദ്ധ്യേ ദൈവത്തെ പുകഴ്ത്തുന്നു.
a, യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ.
b, ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ. അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ.

2, ദൈവത്തിന് സ്തുതി പാടുന്നു.
a, യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ.
b, അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു.
c, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ.

പ്രിയരേ, വീണ്ടെടുക്കപ്പെട്ട തന്റെ ജനങ്ങളുടെ മധ്യേ ഇരിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. അവർ ദൈവത്തിൽ സന്തോഷിച്ചുല്ലസിക്കയും വേണം, അവർ നിശ്ചയമായും സന്തോഷിക്കുകയും ചെയ്യും. യെശയ്യാവിന്റെ പ്രവചനത്തിലെ ഒരു പ്രധാന പ്രതിപാദ്യ വിഷയം രക്ഷയാണ്. ഭയത്തിനുളള പ്രതിവിധി ആശ്രയമാണ്. “അന്നാളിൽ”– എന്ന വാക്ക് മുഴുവൻ യിസ്രായേലിന്റെയും ഭാവിയിലുളള രക്ഷയെ ഈ വാക്ക് സൂചിപ്പിക്കുന്നു. പക്ഷേ സന്തോഷത്തിന്റെയും, ഉല്ലാസത്തിന്റെയും ഈ ഭാഷ രക്ഷിക്കപ്പെട്ട ഏതു വ്യക്തിക്കും ഏതു സഭയ്ക്കും ഉപയോഗിക്കാവുന്നതാണ്. ഭാവിയിൽ അനുഭവവേദ്യമാകുന്ന ഈ സന്തോഷം ഓർത്ത് ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്താം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment