ദൈവത്തിൻ്റെ മുന്തിരി തോട്ടം

യെശയ്യാവ് – 5:22, 23 വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും, ആയുള്ളവർക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
~~~~~~
യശയ്യാവ് – 5.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ദൈവത്തിൻ്റെ മുന്തിരി തോട്ടം.

A, മുന്തിരി തോട്ടത്തിൻ്റെ ഉപമ.

1, ഫലം നൽകാത്ത മുന്തിരി തോട്ടം.
a, ഞാൻ പ്രിയന്റെ പാട്ടു പാടും.
b, നല്ല മുന്തിരി പ്രതീക്ഷിച്ചു.

2, മുന്തിരി തോട്ടത്തിൻ്റെ കഥ കണക്കിലെടുക്കുവാൻ യെരൂശലേമിനോടും യഹൂദയോടും ദൈവം ആവശ്യപ്പെടുന്നു.
a, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിൻ.
b, ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ?
c, മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?

3, ഫലമില്ലാത്ത മുന്തിരി തോട്ടത്തിന് നേരെ ദൈവത്തിൻ്റെ ന്യായവിധി.
a, ഞാൻ അതിന്റെ വേലി പൊളിച്ചുകളയും.
b, ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും.
c, അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി!

B, ന്യായവിധിക്കായി ഒരുക്കപ്പെട്ട ദേശത്തിന് അയ്യോ കഷ്ടം!

1, ഫലം നൽകാത്ത ദേശത്തിന് അയ്യോ കഷ്ടം!
a, വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
b, വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾപ്പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.

2, അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
a, അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
b, അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു.

3, വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും, പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
a, വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം.
b, യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
c, തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേർ പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
d, തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!

4, വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
a, വീഞ്ഞു കുടിപ്പാൻ വീരന്മാരായവർക്ക് അയ്യോ കഷ്ടം!
B, സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!

5, ദൈവം ഒരു നിശ്ചയമായ പൂർണ്ണമായ ന്യായവിധി നടപ്പാക്കും.
a, തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും.
b, അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻപരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
a, അവൻ ദൂരത്തുള്ള ജാതികൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
b,അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.
c,അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരുപ്പുവാറു പൊട്ടുകയുമില്ല.

d, ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും

പ്രിയരേ, തന്നെത്താൻ ജ്ഞാനിയായി തോന്നുന്നവൻ ദൈവത്തിന്റെ ജ്ഞാനത്തിൽ നിന്ന് അകലുകയും, അഹങ്കാരം എന്ന പാപത്തിനടിമയാകുകയും ചെയ്യുന്നു. മുൻവാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന പാപങ്ങൾ ചെയ്യുന്ന ആരും ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നും രക്ഷപ്പെടുകയില്ല. അവരുടെ പാപപങ്കിലമായ സ്വഭാവത്തിന്റെ മൂലകാരണം, അവരുടെ ജീവിതത്തെ നിയന്ത്രിക്കുവാൻ ദൈവവചനത്തിന് അധികാരം നിഷേധിച്ചു എന്നതാണ്. അവരുടെ ധാർമ്മിക അധഃപതനത്തിന്റെ ആഴം കാണിക്കുന്ന വാക്കുകൾ. പാപവും, ഹൃദയകാഠിന്യവും നിമിത്തം തെറ്റും ശരിയും തിരിച്ചറിയുന്നതിനുള്ള കഴിവുപോലും നഷ്ടപ്പെട്ടു പോയിരിക്കുന്നു. നമ്മുടെ ഹൃദയം കഠിനമാക്കാതെ ദൈവ ഇഷ്ടത്തിന് കീഴടങ്ങാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment