മിശിഹായുടെ സമൂഹം

ബാബു തോമസ്സ് അങ്കമാലി

യെശയ്യാവ് – 4:5 യഹോവ സീയോൻപർവതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും. സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
~~~~~~
യശയ്യാവ് – 4.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മിശിഹായുടെ സമൂഹം

A, സീയോൻ പുത്രിമാരുടെ മേൽ ഉള്ള ന്യായവിധിയും മഹത്വമുള്ള പ്രത്യാശയും.

1, നിരാശരായ സീയോൻ പുത്രിമാർ.
a, അന്നാളിൽ..
b, ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്.
c, നിന്റെ പേർമാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ.
d, ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.

2, യഹോവയുടെ ശാഖയുടെ മഹത്വമാർന്ന പ്രത്യാശ.
a, അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ആയിരിക്കും.
b, അന്നാളിൽ…
c, ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.

B, സീയോൻ യഹോവയുടെ മുളയുടെ ഭരണത്തിൻ കീഴിൽ.

1, യഹോവയുടെ മുള വാഴുന്ന സമൂഹം വിശുദ്ധിയാൽ അടയാളപ്പെടുത്തും.
a, വിശുദ്ധൻ എന്നു വിളിക്കപ്പെടും..
b, യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ.

2, യഹോവയുടെ മുള വാഴുന്ന സമൂഹത്തിൻ്റെ കൂടുതൽ സ്വഭാവ വിശേഷങ്ങൾ
a, യഹോവ സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളകയും.
b, പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും.
c, പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുംകാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

പ്രിയരേ, ഈ വാക്യങ്ങൾ വാച്യാർത്ഥത്തിൽ നിറവേറിയിട്ടുണ്ടെങ്കിൽ അത് യെശ 30:26 ൽ രേഖപ്പെടുത്തിയിട്ടുളള വസ്തുതകളുമായി ബന്ധപ്പെട്ടതാണ്. തന്റെ ജനങ്ങളുടെ മേലുളള ദൈവത്തിന്റെ സംരക്ഷണത്തെ കാവ്യഭംഗിയിൽ വർണ്ണിക്കുന്നതാണെന്ന് ചില പണ്ഡിതന്മാർ ചിന്തിക്കുന്നു. ഒരു പക്ഷേ ആ അർത്ഥം ആയിരിക്കാം. എങ്കിലും ഇവിടെ വർണ്ണിച്ചിരിക്കുന്ന വിധത്തിൽ ഒരു കാലത്ത് ദൈവം യിസ്രായേൽ മക്കളുടെ മദ്ധ്യേ പ്രവർത്തിച്ച ചരിത്രം ഉണ്ട്. അതുകൊണ്ട് കാവ്യവർണ്ണനയായി മാത്രം ഈ വാക്യം കാണുന്നതിൽ അർത്ഥമില്ല. ഭാവിയിൽ ഈ പ്രവചനം നിവൃത്തിയാകുന്നതായിരിക്കാം. ദൈവ വചനത്തെ അനുസരിക്കാത്തവരോട് ദൈവം കഠിനമായി തന്നെ ഇടപെടുന്നു. ദൈവ വചനത്തെ ബഹുമാനിക്കാം, അനുസരിക്കാം, അനുഗമിക്കാം അതാണ് ശ്രേഷ്ഠവും, നന്മയും, അനുഗ്രഹവും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment