സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ മല

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം – 8:14 എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
~~~~~~

ഉത്തമഗീതം – 8.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ മല

A, കന്യകയുടെ സ്നേഹപൂർണമായ വാക്കുകൾ.

1, കന്യകക്ക് തൻ്റെ പ്രിയനോടുള്ള താൽപ്പര്യം.
a, നീ എന്റെ സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു.
b, ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

2, യെരുശലേം പുത്രിമാരോടുള്ള കന്യകയുടെ അപേക്ഷ.
a, അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ.
b, യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്.

B, സ്നേഹമുള്ള ദമ്പതികളിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും, സ്നേഹിതരിൽ നിന്നും ഉള്ള അവസാന വാക്ക്.

1, സ്നേഹമുള്ള ദമ്പതികളോട് ഒരു ബന്ധു സംസാരിക്കുന്നു.
a, മരുഭൂമി യിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?
b, പ്രിയന്റെമേൽ ചാരിക്കൊണ്ടു.
c, നാരകത്തിൻ ചുവട്ടിൽവച്ചു ഞാൻ നിന്നെ ഉണർത്തി.

2, കന്യക തൻ്റെ സ്നേഹത്തിൻ്റെ കരുത്തിനെ വിവരിക്കുന്നു.
a, എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ.
b, പ്രേമം മരണംപോലെ ബലമുള്ളത്.
c, പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു.
d, അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
e, ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.

3, കന്യകയുടെ സഹോദരന്മാർ.
a, നമുക്ക് ഒരു ചെറിയ പെങ്ങൾ ഉണ്ട്.
b, നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കുവേണ്ടി എന്തു ചെയ്യും?
c, അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു. ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.

4, കന്യക തൻ്റെ സഹോദരന്മാരോട് ഉത്തരം പറയുന്നു.
a, ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു.
b, അന്നു ഞാൻ അവന്റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.

5, കന്യക തൻ്റെ വില മനസ്സിലാക്കുന്നു.
a, ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു.
b, എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു.
c, ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.

6, പ്രിയൻ തൻ്റെ കന്യകയോട് ഉത്തരം പറയുന്നു.
a, ഉദ്യാനനിവാസിനിയേ..
b, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു. അത് എന്നെയും കേൾപ്പിക്കേണമേ.

7, കന്യക തന്റെ പ്രിയതമനെ വിളിക്കുന്നു.
a, എന്റെ പ്രിയാ, നീ ഓടിപ്പോക.
b, പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.

പ്രിയരേ, ഇവിടെ മണവാട്ടിയുടെ അവസാനത്തെ അപേക്ഷ കാണുന്നു. ബൈബിളിലെ അവസാന പ്രാർത്ഥനപോലൊരു അപേക്ഷ. ക്രിസ്തുവിന് വേണ്ടിയുള്ള നമ്മുടെ ആകാംക്ഷ ഒരിക്കലും കാലം പോകുന്നതനുസരിച്ച് മാഞ്ഞുപോകരുത്, കുറഞ്ഞുപോകരുത്. നമ്മുടെ പ്രത്യാശയുടെ കേന്ദ്രമായി കർത്താവിന്റെ പുനരാഗമനത്തെ എല്ലായ്‌പ്പോഴും ജീവിതത്തിന്റെ ലക്ഷ്യമാക്കി നിലനിർത്താൻ നാം പരിശ്രമിക്കണം. നമ്മുടെ കർത്താവിൻ്റെ പുനരാഗമനത്തെ ലോക സംഭവങ്ങൾ നമ്മോട് വിളിച്ച് പറയുന്നു. വിശുദ്ധിയെ തികച്ച് നമുക്ക് ഒരുങ്ങാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment