കന്യകയുടെ സൗന്ദര്യം

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം – 7:1 മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക. ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ. മടങ്ങിവരിക, മടങ്ങിവരിക. നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാൺമാൻ ആഗ്രഹിക്കുന്നത് എന്തിന്?
~~~~~~
സുന്ദരമായ ഒരു പുതിയ ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

ഉത്തമഗീതം – 7.

ഈ അധ്യായം പ്രതിപാദിക്കുന്ന 5 :- കന്യകയുടെ സൗന്ദര്യം.

A, കന്യകയെ സംബന്ധിച്ച് മൂന്നാം പ്രാവശ്യം വിവരിക്കുന്നു.

1, കന്യകയുടെ ശരീരത്തിൻ്റെ വർണ്ണന.
a, പ്രഭുകുമാരീ, ചെരുപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം
b, നിന്റെ നിതംബം, നാഭി, ഉദരം.

2, കന്യകയുടെ തലയെയും മുഖത്തെയും മുടിയെയും കുറിച്ച് വിവരിക്കുന്നു.
a, നിന്റെ കഴുത്തു ദന്തഗോപുരംപോലെ.
b, നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെ.
c, നിന്റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
d, നിന്റെ ശിരസ്സ് കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരം പോലെയും ഇരിക്കുന്നു. രാജാവ് നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.

3, പ്രിയൻ്റെ ആഗ്രഹത്തെ കുറിച്ചുള്ള വിവരണം.
a, നീ എത്ര സുന്ദരനും സ്നേഹവാനുമാണ്.
b, നിന്റെ ശരീരാകൃതി പനയോടു ഒക്കുന്നു.
c, സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.
d, നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.

B, കന്യക തൻ്റെ പ്രിയനൊടുള്ള അടുപ്പത്തിനായി ആഗ്രഹിക്കുന്നു.

1, അടുപ്പത്തിനായുള്ള വാഞ്ച.
a, അത് എന്റെ പ്രിയനു മൃദുപാനമായി.
b, അധരത്തിലും പല്ലിലുംകൂടി കടക്കുന്നതും ആകുന്നു.
c, ഞാൻ എന്റെ പ്രിയനുള്ളവൾ. അവന്റെ ആഗ്രഹം എന്നോടാകുന്നു.

2, അടുപ്പത്തിനായുള്ള ക്ഷണം.
a, പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക. നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
b, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം.
c, അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.
d, ദൂദായ്പഴം സുഗന്ധം വീശുന്നു.
e, എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

പ്രിയരേ, സത്യസഭ ഒരു രാജകുമാരി ആണ്. ഭംഗിയായി സംയോജിക്കപ്പെട്ട സഭ. സമ്പൂർണ്ണ സൗന്ദര്യത്തിലെത്തുന്നതിനും പൊതുപ്രയോജനത്തിനായി ഓരോ ഭാഗവും ദൈവത്താൽ സംയോജിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവം സഭയെ നോക്കുവാൻ ഇഷ്ടപ്പെടുന്നു. അവളുടെ സൗന്ദര്യം വർണ്ണിക്കുന്നതിനും അതിയായ താല്പര്യം പ്രകടിപ്പിക്കുന്നു. ലോകത്തിൽ വച്ച് ഏറ്റവും ഗാഢസൗഹൃദമുള്ള സ്നേഹം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം ആണ്. ദൈവവും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനവും തമ്മിലുള്ള അഗാധവും, ആത്മീയവും, അന്യോന്യം ഇഴുകിച്ചേർന്നതുമായ സ്നേഹബന്ധത്തെ വർണ്ണിക്കുന്നതിന് ഈ സുന്ദരമായ സാദൃശ്യമാണ് തിരുവചനത്തിൽ പരിശുദ്ധാത്മാവ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാവാകുന്ന ദൈവവും, ആത്മാവിലുള്ള തന്റെ ജനവും തമ്മിലുള്ള ബന്ധം വർണ്ണിക്കുന്നതിന് ഇതിലും ഉപരിയായ മറ്റൊരു മഹത്വകരവും, സുദൃഢവുമായ ബന്ധത്തിന്റെ ഉപമ വേറെ ഒരിടത്തും ദൃശ്യമല്ല. ഈ വേദഭാഗത്ത് അനാവരണം ചെയ്യുന്ന സത്യത്തിന് അനുയോജ്യമായ ഭാഷാശൈലി ഇതാണ്. എന്നാൽ ഈ സ്നേഹം കർത്താവിനോട് കാണിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ ? ഇവിടെ വിവരിക്കും വിധത്തിലുള്ള സ്നേഹം നമ്മുടെ പ്രാണപ്രിയന് നൽകുവാൻ നമുക്ക് കഴിയട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment