ജീവിതത്തിൻ്റെ നിരർത്ഥകത

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി 1:15 വളവുള്ളതു നേരേ ആക്കുവാൻ വയ്യാ. കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സഭാപ്രസംഗി – 1.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ജീവിതത്തിൻ്റെ നിരർത്ഥകത

A, സഭാപ്രസംഗി എന്ന എഴുത്തുകാരൻ.

1, പ്രസംഗി.

a, പ്രസംഗിയുടെ വാക്കുകൾ.

2, പ്രസംഗിയെ തിരിച്ചറിയുക.
a, ദാവീദിൻ്റെ പുത്രൻ.
b, യെരൂശലേമിൽ രാജാവ്.

B, പ്രശ്നം അവതരിപ്പിക്കുന്നു :- ജീവിതത്തിൻ്റെ നിരർത്ഥകത.

1. പ്രാസംഗികൻ്റെ രക്ത്നചുരുക്കം – ജീവിതം അർത്ഥമില്ലാത്ത ശൂന്യതയാണ്.
a. മായ മായ സകലവും മായ.

2. സൂര്യൻ്റെ കീഴിലെ അധ്വാനവും, ജീവിതവും.
a. സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം?

3. സൃഷ്ടിയുടെ അന്തമില്ലാത്ത ചക്രം.
a. ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു.
b. സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു.
c. കാറ്റ് തെക്കോട്ട് ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
d. സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകി വീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.

4. മനുഷ്യൻ്റെ അധ്വാനത്തിൻ്റെ തീരാത്ത ചക്രം.
a. സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല.
b. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
c. ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു.
d. പുരാതനജനത്തെക്കുറിച്ച് ഓർമയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമയുണ്ടാകയില്ല.

C. തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്ന ജ്ഞാനം.
a. ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു.
b. സഭാപ്രസംഗി യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു.
c. സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
d. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
e. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.

പ്രിയരേ, വളരെ വ്യത്യസ്തമായ ചിന്തകളാൽ സമ്പുഷ്ടമാണ് ഈ പുസ്തകം. “മനുഷ്യന്റെ പ്രയത്നങ്ങൾ വൃഥാവാകുന്നതിനുള്ള രണ്ട് കാരണങ്ങൾ ശലോമോൻ വെളിപ്പെടുത്തുന്നു” – ഭൂമിയിൽ മനുഷ്യന്റെ നിലനില്പ് വക്രതയും, തെറ്റും നിറഞ്ഞതാണ്. ആർക്കും തന്നെ അത് ശരിയാക്കുവാൻ സാധ്യമല്ല. ജീവിതത്തിന് സമ്പൂർണ്ണ സംതൃപ്തി നല്കുന്നതിന് ആവശ്യമായ അനേകം വസ്തുതകളുടെ അഭാവം ഇവിടെയുണ്ട്. മനുഷ്യന് അവ പരിഹരിക്കുവാൻ സാദ്ധ്യമല്ല. ദൈവത്താൽ അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുവാൻ സാധ്യമല്ല. നമ്മുടെ ആശ്രയം പൂർണ്ണമായും ദൈവത്തിൽ ആകട്ടെ. അവൻ നമുക്കായി പുതുവഴികൾ തുറക്കും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment