പ്രണയത്തിൽ വീണ്ടും ഒന്നിച്ചു

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം – 6:11 ഞാൻ തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനുംമുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
~~~~~~
മനോഹരമായ ഒരു പുതിയ ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

ഉത്തമഗീതം – 6.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- പ്രണയത്തിൽ വീണ്ടും ഒന്നിച്ചു.

A, കന്യക തൻ്റെ പ്രിയനുമായുള്ള സ്നേഹബന്ധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് വിവരിക്കുന്നു.

1, യെരുശലേം പുത്രിമാർ വീണ്ടും ഒരു ചോദ്യം ചോദിക്കുന്നു.
a, സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
b, നിന്റെ പ്രിയൻ ഏതു വഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.

2, കന്യക തൻ്റെ പ്രിയനുമായുള്ള ബന്ധത്തെ കുറിച്ച് വിവരിക്കുന്നു.
a, എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
b, തോട്ടങ്ങളിൽ മേയിപ്പാനും താമരപ്പൂക്കളെ പറിപ്പാനും.
c, ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ.

B, പുനസ്ഥാപിക്കപ്പെട്ട ബന്ധത്തിൻ്റെ ആസ്വാദനം.

1, പ്രിയൻ തൻ്റെ കന്യകയുടെ ശാരീരിക രൂപം വിവരിക്കുന്നു.
a, എന്റെ പ്രിയേ.
b, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ. യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കര.
c, നിന്റെ കണ്ണ് എങ്കൽനിന്നു തിരിക്ക. അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
d, നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.

2, പ്രിയൻ തൻ്റെ കന്യകയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു.
a, അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ. എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം.
b, രാജ്ഞികളും, വെപ്പാട്ടികളും, കന്യകമാരും.
c, അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു.
d, കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും. രാജ്ഞികളും വെപ്പാട്ടികളുംകൂടെ അവളെ പുകഴ്ത്തും.
e, അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?

3, കന്യക തൻ്റെ പ്രിയാനുമായുള്ള കൂടികാഴ്ച്ചയെ വിവരിക്കുന്നു.
a, ഞാൻ അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
b, തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനും മുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും.
c, എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.

പ്രിയരേ, ശലോമോൻ ഉപയോഗിക്കുന്ന വാക്കുകളുടെ അക്ഷരീക അർത്ഥവും, ആത്മീയ അർത്ഥവും വ്യക്തമല്ല. 11-ാം വാക്യത്തിൽ അവളുടെ ഉത്കണ്ഠ അവളുടെ തോട്ടത്തിൽ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ്. നാം ക്രിസ്തുവിന്റെ വകയായ നമ്മുടെ യഥാർത്ഥ തോട്ടങ്ങളെക്കുറിച്ച് ആകുലചിത്തരാകുന്നില്ലെങ്കിൽ, അതിനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലെങ്കിൽ, നാം ക്രിസ്തുവിൽ തോട്ടമായ നമ്മെക്കുറിച്ച് ശ്രദ്ധയുള്ളവരല്ലെന്ന് വ്യക്തമാക്കുന്നു. നാം ഫലം കൊടുക്കുന്നവരാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ധാരാളം ഫലം കൊടുക്കുന്നവരും, അധികം ഫലം കൊടുക്കുന്നവരും ആകണം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment