വിഡ്ഢിത്തം അല്ലെങ്കിൽ ജ്ഞാനം

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 10:8  കുഴി കുഴിക്കുന്നവൻ അതിൽ വീഴും. മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.

~~~~~~

സഭാപ്രസംഗി – 10.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം: വിഡ്ഢിത്തം അല്ലെങ്കിൽ ജ്ഞാനം.

അർത്ഥമില്ലാത്ത മായയായുള്ള ഈ ലോകത്തിലും ജീവിതത്തിലും ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമാണെന്ന് ശലോമോൻ കരുതുന്നു. ആ യാഥാർത്ഥ്യം തെളിയിക്കുന്നതിന് ഈ അദ്ധ്യായത്തിൽ ചില സദൃശ്യവാക്യങ്ങൾ ഉദ്ധരിക്കുന്നുണ്ട്.

A, ഭോഷത്വത്തിൻ്റെ  അപമാനം.

1, ഭോഷത്വം ജ്ഞാനിയായ മനുഷ്യൻ്റെ ബഹുമാനത്തിന് അപമാനം.

a, ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു.

b, അല്പഭോഷത്തം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.

2, ഭോഷത്വം ഒളിച്ചു വെക്കുവാൻ കഴിയുകയില്ല.

a, ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തു ഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തു ഭാഗത്തും ഇരിക്കുന്നു.

b, താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.

3, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഭോഷത്വം.

a, അധിപതിയുടെ കോപം നിന്റെ നേരേ പൊങ്ങുന്നു എങ്കിൽ…

b, ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും.

B, ഭോഷത്വത്തിൻ്റെയും ജ്ഞാനത്തിൻ്റെയും തെളിവ്.

1, ഭോഷത്വം പ്രവർത്തിയിൽ.

a, കുഴി കുഴിക്കുന്നവൻ അതിൽ വീഴും

b, ഇരുമ്പായുധം മൂർച്ചയില്ലാഞ്ഞിട്ട് അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്ക് ഉപയോഗമുള്ളതാകുന്നു.

2, ഭോഷൻ്റെ കലപില സംസാരം.

a, മന്ത്രപ്രയോഗം ചെയ്യും മുമ്പേ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ട് ഉപകാരമില്ല.

b, ഭോഷൻ വാക്കുകളെ വർധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെശേഷം ഉണ്ടാകുവാനുള്ളത് ആർ അവനെ അറിയിക്കും?

3, ഭോഷൻ പ്രവർത്തിയിൽ.

a, മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചു പോകുന്നു.

b, പട്ടണത്തിലേക്ക് പോകുന്ന വഴി പോലും അറിയാത്ത മൂഢന്മാർ.

4, ഭോഷത്വം ഒരു രാജ്യത്തെ എങ്ങനെ  അഴിമതിക്കാർ ആക്കുന്നു ?

a, ബാലനായ✽ രാജാവും അതികാലത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം!

b, കുലീനപുത്രനായ രാജാവും മദ്യപാനത്തിനല്ല ബലത്തിനുവേണ്ടി മാത്രം തക്ക സമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം

c, സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.

d, നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനഗൃഹത്തിൽവച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.

പ്രിയരേ, മനുഷ്യർ മറ്റുള്ളവരോട് ദുഷ്ടത പ്രവർത്തിക്കുമ്പോൾ, അവർ തന്നെത്താൻ കൂടുതൽ അപകടത്തിൽ ആകുന്നു. ഭോഷനേയും ജ്ഞാനിയേയും താരതമ്യം ചെയ്യുമ്പോൾ കാണുന്ന. വ്യത്യസ്തതകൾ വിവരിച്ചു പറയുന്നു. ലോക ജ്ഞാനത്തെക്കാൾ ദൈവ ജ്ഞാനത്തിനായി കാംഷിക്കാം. അതാണ് ശ്രേഷ്ഠവും അനുഗ്രഹവും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment