ഉത്തമ ഗീതമെന്ന പുസ്ത്കം സഭയെയും ക്രിസ്തുവിനെയും കുറിച്ചുള്ളതാണോ?

തീര്ച്ചയായും അല്ല. വെറും ഒരു പ്രണയ കാവ്യം. ചില വ്യക്തികളുടെ സംഭാഷണ സാമിപ്യം  അങ്ങിങ്ങായി അവതരിപ്പിച്ചിട്ടുണ്ട് . ഉദാഹരണമായി പറയുകയാണെങ്കില്‍ , കാവല്‍ക്കാരന്‍ , യേരുസലെമിന്റെ പുത്രിമാര്‍, ഇവരൊക്കെയാണ്. ആദ്യന്ത്യം നിറഞ്ഞു നില്‍ക്കുന്നത് മണവാളനും മനവാട്ടിയുമാണ്‌ . ഇവര്‍ ആരാണ് എന്ന ചോദ്യം സാധാരണയായി ഉദിക്കാം.

 ചിലര്‍ പറയുന്നു: ഉത്തമ ഗിതത്തില്‍ സംസാരിക്കുന്നവര്‍ ക്രിസ്തുവും സഭയുമാണെന്ന്; മറ്റുള്ളവര്‍ പറയുന്നു ദൈവവും യിസ്രായേലും എന്ന് ? യഥാര്‍ത്തത്തില്‍ ഉത്തമ. 5 : 9 ആരെ കുറിക്കുന്നു ? സംശയലേശമെന്യേ ആ വിശുദ്ധ വേദത്തില്‍ നിന്നു തന്നെ ഉത്തരം കണ്ടെത്താം. ദൈവ ജനമായ യിസ്രായേലിനോടുള്ള യഹോവയായ ദൈവത്തിന്റെ സ്നേഹം വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. 
ദൈവ ജനമായ യിസ്രായേലിനോടുള്ള യഹോവയായ ദൈവത്തിന്റെ സ്നേഹവും മണവാട്ടിയായ യിസ്രായേലിന്റെ മറുപടിയുമാണ്‌  അവിടെ   ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നത്. ഞാനല്ലോ നിങ്ങളുടെ ഭര്‍ത്താവ് (യിരെ. 3:14), നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്‍ത്താവ് (യെശ. 54:5) എന്നി വാക്യങ്ങള്‍ ഒത്തു നോക്കുക. മണ വാട്ടിയോടു യാതൊരു അനുകമ്പയും കാണിക്കാതെ നില്‍ക്കുന്ന നഗരത്തിന്റെ കാവല്‍ക്കാരന്‍ ലോകമനുഷ്യനെ പ്രതിനിദാനം  ചെയ്തും അവര്‍ക്കൊപ്പം യാഥാസ്ഥിതികരായ യിസ്രായേല്‍ യെരുസലേം പുത്രിമാരെ പ്രതിനിദാനവും ചെയ്യുന്നു.
ഇത്തരം വ്യത്യാസവും ഉദ്ദേശ്യ ശുദ്ധിയും മനസ്സിലാക്കി ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഒരു പാപി മാനസാന്തരപ്പെട്ടു തന്റെ പ്രാണ സഖിയോടുള്ള സ്നേഹ ബന്ധത്തിന്റെ ആഴത്തോടു കുഉട്ടി ചിന്തിക്കാവുന്നതാണ്. ക്രിസ്തു നാമ മഹിമാക്കും തന്റെ പ്രാണന്റെ അനുഗ്രഹാശീര്വാദത്തിനുമയി ഈ പുസ്തകം ഇപ്രകാരം വിനിയോഗിക്കാമെന്ന് ഒരു ആത്മ നിയന്ത്രനത്തലുള്ള വ്യക്തിക്ക് മനസ്സിലാക്കുവാന്‍ കഴിയും.
Comments (0)
Add Comment