മുഖത്ത് ചായം തേച്ച ഒരേ ഒരു സ്ത്രീ!

വേദപുസ്തകത്തിൽ മുഖത്ത് ചായം തേച്ച ഒരേ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. അത് വിശ്വാസത്യാഗം ചെയ്ത, ശമര്യ തലസ്ഥാനമായ യിസ്രായേലിലെ രാജ്ഞിയും കുലപാതകിയുമായ ഇസബേൽ ആണ്.

അപ്പോൾ തന്നെ വിവാഹദിവസം ഒരു മണവാട്ടിയുടെ ഒരുക്കത്തെ കുറിച്ച് പുതിയ നിയമം പറയുന്നുണ്ട്. കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. ( എഫെസ്യർ 5 : 27 )

പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു( വെളിപ്പാട് 21 : 2).

സാധാരണയിൽ നിന്നും വ്യത്യസ്തമായി, മുഖത്ത് ചായം തേക്കാതെ, വൃത്തിയോടും വെടിപ്പോടും കൂടെ മുഖശോഭയേകുന്ന നിലയിൽ മണവാളനും മണവാട്ടിയും ഒരുങ്ങുന്നതിനെ തെറ്റാണെന്ന് പറയുവാൻ കഴിയില്ല.

മുൻകാലങ്ങളിൽ ദൈവജനം ഈ നിലയിൽ യോഗ്യമായ ഒരുക്കത്തോടു കൂടിയാണ് വിവാഹിതരായിരുന്നത്. എന്നാൽ ഇന്ന് ലോകമനുഷ്യരുടെ നിലവാരത്തിലേക്ക് ദൈവജനം തരംതാഴുകയും ഇസബേലുമാരേ പോലെ ഒരുങ്ങുകയും ചെയ്യുന്നത് അവജ്ഞയോടും ലജ്ജയോടും കൂടി മാത്രമേ കാണുവാൻ കഴിയൂ.”ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു” എന്ന സ്ഥിതിയാണ് ഇന്നു കാണുന്നത്. ചുവന്ന തെരുവിലെ സ്ത്രീകളെ പോലെ ആവരുത് ദൈവജനത്തിന്റെ ഒരുക്കം.

Comments (0)
Add Comment