സഹോദരന്മാരായ ജോഷി എബ്രഹാമും, ട്വിങ്കിൾ പോളും, കെ എസ് മാത്യുവും ചേർന്ന് എഴുതിയ “ബൈബിൾ വ്യാഖ്യാനശാസ്ത്രം – ബൈബിൾ പഠനത്തിന് ഒരു മാർഗ്ഗദർശി” എന്ന പേരിൽ Ezra Publishing House പ്രസിദ്ധീകരിക്കുന്ന പ്രഥമപുസ്തകം ഇന്നലെ തിരുവല്ലയിൽ നടന്ന ചടങ്ങിൽ കർത്തൃദാസൻ വർഗീസ് കുര്യൻ പാമ്പാടി സഹോദരൻ ജോർജ് കോശിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ബൈബിൾ എങ്ങനെ പഠിക്കാം, എങ്ങനെ ശരിയായി വ്യാഖ്യാനിക്കാം എന്നതിനെക്കുറിച്ചു അക്കാദമിക് നിലവാരത്തിൽ നാനൂറോളം പേജുകളിൽ, വിശദമായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിൽ ഇദംപ്രഥമമാണ്. കോപ്പികൾ അധികം വൈകാതെ പ്രധാന ക്രിസ്തീയ പുസ്തകശാലകളിൽ ലഭ്യമാകും. തപാലിൽ ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.
+919447988564
+919446914242