അനേക ഗർഭഛിദ്രങ്ങളുടെ കാലത്ത്, പൊക്കിൾകൊടി അറ്റുപോകാത്ത കുഞ്ഞിനെ രക്ഷാപ്രവർത്തകർ രക്ഷിച്ചു

സിറിയ: അങ്കാറയിൽ ഭൂകമ്പത്താൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ, ആ ശബ്ദം നാട്ടുകാരെയും കൂടെയുണ്ടായിരുന്ന രക്ഷാപ്രവർത്തകരുടെയും സഹായത്താൽ അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് യുവതി കുട്ടിക്ക് ജൻമം നൽകിയത്. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുബേറ്ററിലേക്കു മാറ്റി. അമ്മയെ ഉൾപ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല. ആയിരകണക്കിന് ജനങ്ങൾ ഭൂകമ്പത്താൽ മരണപ്പെട്ടപ്പോഴും വടക്കൻ സിറിയയിലെ ആ പെൺകുട്ടിയുടെ ജനനം മനസ്സിനൊരു കുളിർമ നൽകുമ്പോൾ തന്നെ, കുഞ്ഞുങ്ങളെ നിഷ്കരുണം ഗർഭഛിദ്രങ്ങളിലൂടെ നശിപ്പിക്കുന്ന സമൂഹത്തിന് ഒരു താക്കിതും നൽകുന്നു.

തുർക്കിയിൽ മാത്രം ഇതുവരെ 3,549 പേർ മരിച്ചുവെന്ന് എർദോഗൻ അറിയിച്ചു. സിറിയയിൽ 1712 പേർ മരിച്ചുവെന്നാണ് വിവരം. 9000 സൈനികർക്കൊപ്പം 12,000 രക്ഷാപ്രവർത്തകരാണ് രാവും പകലും നോക്കാതെ തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഏഴുപതോളം രാജ്യങ്ങൾ ആളും അർഥവും നൽകി തുർക്കിയെ സഹായിക്കുന്നുണ്ട്. ഇതിനുമുൻപ് ഇത്രയും വലിയൊരു ദുരന്തം അടുത്തിടെ കണ്ടിട്ടില്ലെന്ന് ജർമനിയിൽനിന്നു അഗ്നിരക്ഷാസംഘാംഗം പറയുന്നു.

(ചിത്രം: Rami al SAYED / AFP)

Comments (0)
Add Comment