തോമസ് രാജൻ : കർത്തൃസന്നിധിയിൽ

ബംഗളുരു : സഹോ. തോമസ് രാജൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെഥേസ്ഥ ബ്രദറൺ അസംബ്‌ളി അംഗവും കുമ്പനാട് കുഴിയടത്തിൽ കുടുംബാഗവും ആയ താൻ, സ്റ്റീവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ആയി സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. തന്റെ സഹധർമ്മിണി പൈനുമൂട്ടിൽ റോസ് രാജൻ 2019ൽ താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ പി.ജെ. തോമസിന്റെയും (ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ അദ്ധ്യാപകൻ) പരേതയായ ശ്രീമതി അന്നമ്മ തോമസിന്റെയും (മുൻ സെക്രട്ടറി, സോദരി ഭവൻ, കൊല്ലം) മകനാണ്.

കുട്ടികൾ: ജോൺ ആർ തോമസ് (ഡെറി), ബാംഗ്ലൂർ & ജോർജ്ജ് തോമസ് (ബോബി), സിബിഎൻ ന്യൂസ്, യുഎസ്എ

കൊച്ചുമക്കൾ: ഗബ്രിയേൽ, മൈഖായേൽ

സംസ്കാര വിശദാംശങ്ങൾ പിന്നീട് അറിയിക്കും. പ്രിയ കുടുംബത്തെ സ്വർഗ്ഗീയമായ ആശ്വാസത്തിനും ശക്തിക്കും വേണ്ടി നമുക്ക് കൃപാസനത്തിലേക്ക് ഉയർത്താം. കർത്താവ് അവർക്ക് കൃപ നൽകട്ടെ, ദൈവവചനത്താൽ അവരെ ആശ്വസിപ്പിക്കട്ടെ. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ശവസംസ്കാര ശുശ്രൂഷയിലൂടെ ദൈവനാമം മഹത്വപ്പെടാൻ ദയവായി പ്രാർത്ഥിക്കുക.

Comments (0)
Add Comment