താങ്കൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് യേശുക്രിസ്തുവിലൂടെ നമുക്ക് ലഭിക്കേണ്ട യഥാർത്ഥ അനുഗ്രഹം അനുഭവിക്കാതെയോ?

Evg. Daris Joseph Roji, Aymanam: 9605019392

1) യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ലക്ഷ്യം:-

* മത്തായി 1:21- അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
* 1 തിമൊഥയോസ്:1:15- ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ.

2) ആരാണ് പാപികൾ.?

* റോമർ 3:10- നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
* റോമാ 3:23- എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.

3) യേശു ക്രിസ്തു പാപപരിഹാരം എങ്ങനെ ഒരുക്കി.?

* 1 കോറിന്തോസ്‌ 15:4- ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.
* 1 പത്രോസ് 2:24- നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.

4) പാപമോചനവും ആത്മ രക്ഷയും സ്വർഗ്ഗവും ആത്മീയ അനുഗ്രഹങ്ങളും എങ്ങനെ എനിക്കു ലഭിക്കും.?

* യോഹന്നാന്‍ 1:12- തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
* റോമൻ:10:9,10- ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു.

പ്രിയ സുഹൃത്തേ, ഒരിക്കൽ മരിക്കും നിശ്ചയം. നാമെല്ലാം പാപികളാണ്. പാപി ചെല്ലുന്നിടം പാതാളം/നിത്യനരകമാണ്. മനുഷ്യനും മതങ്ങൾക്കും കർമ്മങ്ങൾക്കും താങ്കളെ രക്ഷിക്കാൻ കഴിയില്ല എന്നതിനാൽ ദൈവം തന്നെ രക്ഷിതാവായി ഭൂമിയിൽ ജനിച്ചു, ജീവിച്ചു, പിന്നീട് തൻ്റെ ക്രൂശുമരണത്തിലൂടെ രക്ഷ ഒരുക്കി, ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു, തന്നിൽ വിശ്വസിക്കുന്ന തൻ്റെ മക്കളെ ചേർക്കുവാൻ അവിടുന്ന് വീണ്ടും വരും.
ആകയാൽ പാപങ്ങളെ ദൈവത്തോട് ഏറ്റുപറഞ്ഞ് യേശു ക്രിസ്തുവിന്റെ ക്രൂശു മരണം എനിക്ക് വേണ്ടി ആയിരുന്നു എന്ന് വിശ്വസിച്ച് യേശു ക്രിസ്തുവിനെ സ്വന്ത രക്ഷകനും കർത്താവും ദൈവവുമായി ഹ്യദയത്തിൽ അംഗീകരിച്ച് പാപമോചനവും ആത്മ രക്ഷയും സ്വർഗ്ഗപ്രവേശനത്തിനുള്ള യോഗ്യതയും ആത്മീയ അനുഗ്രഹങ്ങളും അനുഭവിക്കുവാൻ ദൈവം ഈ ക്രിസ്തുമസ് ദിനത്തിൽ മുഖാന്തരം ഒരുക്കട്ടെ!!

Comments (0)
Add Comment