ക്രൂശ് ഒരു പ്രശംസാ വിഷയം : ചാണ്ടപ്പിള്ള ഫിലിപ്പ്

കോട്ടയം കൺവെൻഷൻ

പൌലൊസ് എന്ന യഹൂദന്റെ ജീവിത പാലായനങ്ങളെ വഴിതിരിച്ച് തൻ ചിന്തകളെ അടിമുടി മാറ്റി ശാപത്തിന്റെ അടയാളമായ ക്രൂശിതാ തന്റെ പ്രസംഗ വിഷയമാകുന്നു, പ്രശംസാവിഷയമാകുന്നു.  അത് എന്റെയും പ്രശംസാ വിഷയമത്രേ എന്ന ശക്തമായ വാക്ധോരണിയോടെ സുവിശേഷകൻ ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം കൺവെൻഷനിൽ പ്രസംഗിച്ചു. ഗലാത്യർ 6 :14 വാക്യത്തെ അടിസ്ഥാനമാക്കി “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കുവാൻ ഇടവരരുത്” എന്ന വിഷയം വിശദീകരിച്ചു. ക്രമേണ നാലോളം ചെറുകുറിപ്പുകളോടെ അവ വ്യക്തമാക്കി.

1. ശത്രുത്വം ഇല്ലാതാക്കിയ ക്രൂശ്

2. ക്രൂശിൽ ചൊരിഞ്ഞ രക്തത്താല് സമാധാനം ഉണ്ടാക്കി

3. വിരോധവും പ്രതികൂലവുമായ കൈയ്യെഴുത്ത് മായ്ച്ചുകളഞ്ഞു

4. പൈശാചികന്റെ മേല് ജയോത്സവം കൊണ്ടാടിയ ക്രൂശ്

ബലത്തിലും ശക്തിയിലും പ്രശംസിക്കേണ്ട കാലം കഴിഞ്ഞു. ഈ നവയുഗംക്രൂശ് പ്രശംസാവിഷയം ആകട്ടെ എന്ന ആഹ്വാനത്തോടെ സന്ദേശം പര്യവസാനിച്ചു

Comments (0)
Add Comment