ശലോമോന്റെ ജ്ഞാനത്തിൽ നിന്നും മനസ്സിലാക്കിയ ചില യാഥാർത്ഥ്യങ്ങൾ

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 8:2 ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.
~~~~~~
സഭാപ്രസംഗി – 8.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഈ അദ്ധ്യായത്തിൽ ശലോമോൻ, തനിക്ക് ലഭിച്ച് ജ്ഞാനത്തിൽ നിന്നും മനസ്സിലാക്കിയ ചില യാഥാർത്ഥ്യങ്ങൾ വിവരിക്കുന്നു.

ജ്ഞാനവും നിഗൂഢതയും.

A, സൂര്യന് കീഴെയുള്ള ജീവിതത്തിന് ചില നല്ല ഉപദേശങ്ങൾ.

1, രാജാവിനെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും ഉള്ള ജ്ഞാനം.
a, ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ?
b, ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം
c, രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആർ ചോദിക്കും?

2, ജ്ഞാനപൂർവകമായ ജീവിതത്തിനുള്ള കാരണങ്ങൾ.
a, കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല.
b, സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ.
c, മനുഷ്യന്റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു. സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും?
d, ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല.
e, ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാൻ ദൃഷ്‍ടിവച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു.

B, ജ്ഞാനത്തിന് പോലും ഉത്തരം നൽകാൻ കഴിയാത്ത വലിയ ചോദ്യങ്ങൾ ഉണ്ട്.

1, എന്തുകൊണ്ട് ദുഷ്ടൻ്റെ പ്രവർത്തികൾ വേഗത്തിൽ മറന്നുപോകുന്നു ?
a, ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു. വിശ്രാമം പ്രാപിക്കുന്നതും നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു
b, ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.
c, ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.

2, എന്തുകൊണ്ട് നല്ല മനുഷ്യർക്ക് തിന്മ ഭവിക്കുകയും, ദുഷ്ടന്മാർക്ക് നന്മ ലഭിക്കുകയും ചെയ്യുന്നു.
a, നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു.
b, ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു.
a, ഈ നിമിഷത്തിൽ ജീവിക്കുക. നിങ്ങൾക്ക് കാണുവാൻ കഴിയുന്നതിലും അപ്പറമുള്ള ധാരാളം കാര്യങ്ങൾ ഉണ്ട്.
b, ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു;
c, ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല.

പ്രിയരേ, ദൈവം നിയമിച്ച ഭരണാധികാരികളോടുള്ള അനുസരണക്കേട് ജനങ്ങൾക്ക് ദുരന്തം വരുത്തുന്നുവെന്ന് ജ്ഞാനിയായ ഒരു മനുഷ്യൻ മനസ്സിലാക്കുന്നു. ജനങ്ങളുടെ പരമമായ അനുസരണം സ്വർഗ്ഗത്തിലെ രാജാവായ ദൈവത്തോടായിരിക്കണം. ഭൂമിയിലെ ഭരണാധികാരികൾ ദൈവിക കല്പനകൾക്ക് വിരുദ്ധമായ നിയമങ്ങൾ അടിച്ചേല്പിച്ചാൽ അത് ലംഘിക്കുവാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ലോകത്തിൽ പീഡനങ്ങൾ വർദ്ധിക്കുന്നു. ദൈവവഴിയിൽ ജീവിക്കുന്നത് പ്രയാസമുള്ള കാര്യമായിരിക്കുന്നു. ദൈവ കൃപ ധാരാളം നമുക്ക് വേണം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment