ഭാവിയെക്കുറിച്ച് പദ്ധതി തയ്യാറാക്കുക, ബഹുമാനം സ്വീകരിക്കുക

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 27:17 ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു. മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു.
~~~~~~
സദൃശവാക്യങ്ങൾ 27.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :-ഭാവിയെക്കുറിച്ച് പദ്ധതി തയ്യാറാക്കുക, ബഹുമാനം സ്വീകരിക്കുക.

  1. പ്രശംസിക്കരുത്, നിന്നെ സ്തുതിക്കട്ടെ, ഘനമേറിയത്, ജാരശങ്ക, വിശ്വസ്തതയുടെ ഫലം, കയ്പുള്ളതൊക്കെയും മധുരം, നാടു വിട്ടുഴലുന്ന മനുഷ്യൻ, സ്നേഹിതന്റെ മാധുര്യം.
    a, നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്. ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.
    b, നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല. വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
    c, കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു. ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.
    d, ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു. ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?
    e, സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം. ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
    f, തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു. വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം.
    g, കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ
    h, തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ.
  2. ഉപേക്ഷിക്കരുത്,നേരേ ചെന്നു ചേതപ്പെടുന്നു, ജാമ്യം നില്ക്കുന്നവൻ, കലഹക്കാരത്തിയായ സ്ത്രീ, ബഹുമാനിക്കപ്പെടും, തൃപ്തിവരുന്നില്ല.
    a, നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്. തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്. ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്.
    b, വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു. അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
    c, അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക. പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
    d, പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
    e, അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും. യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
    f, പാതാളത്തിനും നരകത്തിനും✽ ഒരിക്കലും തൃപ്തിവരുന്നില്ല. മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.
  3. ശോധന, എന്നേക്കും ഇരിക്കുന്നതല്ലല്ലോ.
    a, വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന. മനുഷ്യനോ അവന്റെ പ്രശംസ.
    b, സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ. കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

പ്രിയരേ, ഒരു വ്യക്തിയെ ബാധിക്കാവുന്ന ഏറ്റവും വിനാശകരമായ വികാരമാണ് ജാരശങ്ക. ദാവീദിനെപ്പോലെ നമുക്കും ശാസനയുടെ വില മനസ്സിലാക്കാം. ശത്രു തലോടുന്നതിനേക്കാൾ മിത്രം മുറിവേല്പിക്കുന്നതാണ് അഭികാമ്യം. ഒരു വ്യക്തി ആരായിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത് അവന്റെ ബാഹ്യരൂപമല്ല,ആന്തരിക പ്രതികരണമാണ്. ഒരു മനുഷ്യൻ അഹംഭാവിയാണോ, പ്രശംസയ്ക്ക് വേണ്ടി ദാഹിക്കുന്നവനാണോ എന്ന് അവനെ പുകഴ്ത്തുന്നതിൽ നിന്നറിയാം. പുകഴ്ത്തൽ സ്വീകരിക്കുവാൻ തക്ക ഭോഷനാണോ, ദൈവത്തെ സ്തുതിക്കുന്നതു മാത്രം ആഗ്രഹിക്കുന്ന എളിയവനാണോ എന്നും അറിയാം. മറ്റുള്ളവരുമായിട്ടുള്ള സഹവർത്തിത്വം, വിശേഷാൽ നമ്മുടെ അടുത്ത സ്നേഹിതരുമായുള്ള ബന്ധങ്ങൾ, നമ്മുടെ സ്വഭാവരൂപവൽക്കരണത്തിനും, സാമർത്ഥ്യത്തോടെ ദൈവികവേലയിൽ വ്യാപൃതരാകുന്നതിനും നമ്മെ സഹായിക്കുന്നു. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment