കമ്പ്യൂട്ടർ ഗെയ്മിലെ ചതിക്കുഴിക്കൾ

കമ്പ്യൂട്ടർ
ഗെയ്മിലെ
ചതിക്കുഴിക്കൾ 
                                                                                            ബെൻസിക് മിറാണ്ട.  
                                                                                        തിരുവനന്തപുരം.   
 
 
                        സ്കൂൾ വിട്ട് ചങ്ങാതിമരുമായി കളിച്ച് തളർന്ന് വിയർത്ത് വരുന്ന കുട്ടികള്ളെ കാണുന്ന കാലം വെറും സ്വപനംമായ്  മാറി കഴിഞ്ഞു. അയൽവാസികുട്ടിക്കളുമായ്  കളിക്കുന്നത് അവർക്ക് ശാരിരകവും മാനസികവുമായ വളർച്ചയ്ക്ക് ഏറെ നല്ലതും സാമൂഹിക ബന്ധം കൂടുവാൻ ഇടയാകുകയും ചെയ്യും. എന്നാൽ ഇത് അമിതമാകാതെ മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇന്ന് പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ വീട്ടിൽ സദാ സമയവും    വീട്ടിൽ  കമ്പ്യൂട്ടർറിനു  മുന്നിലിരുന്നെ കളിക്കാറുള്ളു, അവർ യാതൊരു ശല്യവുമില്ല എന്നു പറയുന്നത് കേൾക്കാം. ഇത്തരക്കാർ സുക്ഷിക്കുക. നിങ്ങളുടെ മക്കൾ ചതികുഴിയുടെ വകിലാണ്.   സദാ സമയവും    വീട്ടിൽ  കമ്പ്യൂട്ടർറിനു  മുന്നിലിക്കുന്ന  എന്തൊക്കെയാണ് ചെയ്യുന്നത് എന്ന്   അറിയേണ്ടത് മാതാപിതാക്കള്ളുടെ കടമയാണ്.  കമ്പ്യൂട്ടർ സ്നേഹം അമിതമായാൽ ശ്രദ്ധിക്കുക.
                                   ദിവസവും ഒരു മണിക്കുറിൽ അധികം കമ്പ്യൂട്ടർ ഗെയ്മിനു  മുന്നിൽ  ഇരിക്കുന്ന കുട്ടിയുടെ സ്വഭാവ രൂപികരണത്തിൽ  ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് “AMERICAN ACADEMY OF PEDIOTRICE” പറയുന്നു.  “കുട്ടികളുടെ ചൂതാട്ടം” എന്നാണ് അവർ കമ്പ്യൂട്ടർ ഗെയ്മിനെ വിളിക്കുന്നത്. പൊതുവെ കുട്ടികൾ ഉപയോഗിക്കുന്നത് കില്ലോഗ്രഫിക് വിഭാഗത്തിൽ പെട്ട ഗെയ്മുകളാണ്. അതായത് എതിരാളികളെ സംഹരിക്കുന്നത്തിൽ വിനോദം കണ്ടെത്തുക!! ഇത്തരം ഗെയ്മുകൾ അക്രമവാസന വല്ര്ത്തുന്നവയാണ്. സ്ഥിരമായി ഇത്തരം ഗെയിമുകൾ ഉപയോഗിക്കുന്ന കുട്ടികളിൽ വിക്രതി, ദേഷ്യം, പിടിവാശി, അനാരോഗ്യപരമായ  പോരാട്ട വീര്യം, തോൽവികളിൽ നിരാശ, ഭവനത്തിലെ മറ്റുള്ളവരെ അന്ന്യരായ് കാണുക, ഇത്യാദി സ്വഭാവങ്ങൾ വളർന്ന് വരികയും, ഇത് നമ്മുടെ ഭവനങ്ങളിലെ ആത്മീകാന്തരീക്ഷത്തിനു കൊട്ടമുണ്ടാക്കുകയും ചെയ്യും. കുട്ടികളിൽ ഓർമ്മശക്തി കുറയുക,  ഭക്ഷണത്തോട് വിരക്തി, ഏകാന്തത ഇഷ്ടപ്പെടുക, തന്നിഷ്ടം, തുടങ്ങിയ സ്വഭാവങ്ങൾ പ്രകടമാകുമ്പോൾ മുന്പറഞ്ഞ ഗെയ്മുകൾ ഉപയോഗിക്കുന്ന  കുട്ടികളാണെങ്കിൽ അവയിൽ നിന്നും അവരെ പിന്തിരിപ്പിയ്ക്കുകകുട്ടുക്കാർ നൽക്കുന്ന സി ഡി കളിൽ ഏതുതരം ഗെയിമുകൾ ഉണ്ട് എന്നറിയുന്നത് മാതാപിതാക്കള്ളുടെ കടമയാണ്. സി ഡി കളിൽ ലഭ്യമായ ഗെയിമുകളുടെ പുതുമതേടി എന്തുവില കൊടുത്തും അവ കരസ്ഥമാക്കുവാൻ ശ്രമിക്കുന്നവർ പണം തികയാതെ വരുമ്പോൾ മോഷണം എന്ന വഴി തേടും, അശ്ലില ചുവയുള്ള ഗെയ്മുകൾ ഇന്ന് സുലഭമായതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാലം കഴിഞ്ഞു. 
1. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു കൃത്യമായ ഒരു സമയം നല്ക്കുക.
2. മാതാപിതാക്കളുടെ അനുവാദം കുടാതെ ഒരു സി ഡി യും കമ്പ്യൂട്ടറിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുക.
3. മാതാപിതാകന്മാർ തങ്ങള്ളുടെ കുട്ടികൾ കമ്പ്യൂട്ടറിൽ സ്ഥിരമായി  ഏതൊക്കെ ഫയൽ/ പ്രോഗ്രാം  ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധിക്കുക. 
4. കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക.
5. വീട്ടിൽ ഒരു പൊതുവായ സ്ഥാനത് കമ്പ്യൂട്ടർ വെയ്ക്കുന്നതാണ് നല്ലത്.
ഓടിച്ചാടി നടക്കേണ്ട സമയത്ത് വിരൽ തുമ്പുപയോഗിച്ച്  കളിക്കുന്ന ഇത്തരം കുട്ടികൾ കാഴ്ച ശക്തി കുറവുളവരായും, അലസന്മാരായും  കാണുന്നുണ്ട്. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങൾ അതുകൊണ്ട് അവരെ ശ്രദ്ധയോടും പ്രാർഥനയോടും വളര്ത്തി ദൈവത്തിനായ് പ്രയോജനപ്പെടുത്തുന്നവനാണ്  ദൈവം നമ്മുക്ക് കുട്ടികളെ നല്ക്കിയിരിക്കുന്നത്, കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുന്ന നൂതന ആശയങ്ങൾ ദൈവ വചന വിരുദ്ധമാണ്. കുട്ടികളെ എങ്ങനെ വളര്ത്തി എന്നതിന് നാം കണക്കു കൊടുക്കേണ്ടവരാണ്, അതിനാൽ കുട്ടികൾ കളിക്കുമ്പോൾ പോലും നാം വളരെ ശ്രദ്ധയുള്ളവരായിരിപ്പാൻ ദൈവം നമ്മെ സഹായിക്കട്ടെ. 
Comments (0)
Add Comment