കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മുടെ വിവാഹ ശുശ്രുഷകൾ

വേർപ്പെട്ട ദൈവജനത്തിന്റെ വിവാഹ ശുഷ്‌റൂഷകളെ ഇതര സഭാ വിഭാഗങ്ങളിൽപെട്ടവർ അനുമോദിക്കുന്നത് മുൻ കാലങ്ങളിൽ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
മുൻ കാലങ്ങളിൽ വിവാഹലോചനകൾ വന്നാൽ ദൈവിക നടത്തിപ്പ് ലഭിക്കുന്ന പക്ഷം ഏറ്റവും അടുത്ത വീട്ടുകാർ ഒന്നിച്ചു കൂടി വിവാഹം നടത്തേണ്ട തീയതി, സ്ഥലം ഇതെല്ലാം തീരുമാനിക്കുകയും വിവാഹ ദിവസം ധാടിമോടികൾ ഒന്നും ഇല്ലാതെ വിവാഹം നടത്തുകയും ചെയ്യുകയായിരുന്നു പതിവ്.

എന്നാൽ കാലങ്ങൾ മാറിയതോടെ വിവാഹ രീതികളിലും മാറ്റം ഉണ്ടായി.
ഇന്നിപ്പോൾ വിവാഹ നിശ്ചയം തന്നെ വിവാഹത്തിന് തുല്യമാണ്. ചെറുക്കൻ, പെണ്ണ് ഒന്നിച്ചു വരും. വിവാഹ ദിവസത്തെപ്പോലെ ഒന്നിച്ചു ഇരുത്തും. പാട്ട് തൊഴിലാളികളുടെ ഗാനമേള.ഫോട്ടോ എടുപ്പ്, രണ്ട് ഭാഗത്തു നിന്നും വന്നവരുടെ ഓരോ ഉപദേശിമാരുടെ പ്രസംഗം. പിന്നെ ഭക്ഷണം.

എല്ലാം കഴിയുമ്പോഴേക്കും ഒന്നര മണി. ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ അന്യോന്യം കൈ പിടിപ്പിച്ചു രജിസ്റ്ററിൽ ഒപ്പിടുവിച്ചു വിവാഹം കൂടി അങ്ങ് നടത്തി വിട്ടു കൂടെ?

പ്രസംഗം വച്ചടിക്കുന്ന പ്രസംഗകരുടെ ചിന്ത അവർപറയുന്ന ഓരോന്നും കേൾവ്വിക്കാൾ ആസ്വദിച്ചു കേൾക്കുന്നു, നിയുക്ത ദമ്പതികളും കേൾക്കുന്നു എന്നാണ്.

വിവാഹ ദിവസവും ഇതേ ചടങ്ങ് അതുപോലെ തന്നെ ആവർത്തിക്കുന്നു.

ചില മാസങ്ങൾക്കു മുമ്പ് ഒരു വിവാഹത്തിന് സംബന്ധിക്കവേ എന്റെ ഇടത്തും വലത്തുമായി ഇരുന്നിരുന്ന രണ്ട് പേര് പറയുന്നത് കേട്ടു ” ഇവന്മാരുടെ കല്യാണത്തിനും ശവ സംസ്കാരത്തിനും വന്നാൽ വീട്ടിൽ പോക്ക് നടക്കുകയില്ല എന്ന് “.

വാസ്തവത്തിൽ ശരിയല്ലേ? ഒട്ടുമുക്കാലും ഡയബറ്റി ക്ക് രോഗികളാണ്.
ഇവിടെ പ്രസംഗിക്കുന്ന ആറു നാഴി ഒന്നര എന്ന പ്രസംഗം ഈ ശുഷ്‌റൂശയ്ക്ക് വരുന്നവർ ഇതിന് മുമ്പേ എത്ര പ്രാവശ്യം കെട്ടിട്ടുള്ളത് ആണ്‌.

ഇതൊക്കെ പറഞ്ഞാലും, ഇതിനൊന്നും ഒരു മാറ്റവും വരുവാൻ പോകുന്നില്ല.
ഓരോ ദിവസം കഴിയുന്തോറും ഓരോരോ ഐറ്റങ്ങൾ കൂടി കൂടി വരികയാണ്.

വാസ്തവത്തിൽ വലിയ ആഡംബരവും പ്രതാപവും കാണിക്കാൻ നടക്കാതെ, വലിപ്പ ചെറുപ്പ വെത്യാസംഇല്ലാതെ നമ്മുടെ വിവാഹങ്ങൾ വളരെ ലളിതമായി നടത്തി കൊടുക്കേണ്ടതാണ്.

എന്റെ അഭിപ്രായത്തിൽ വീട്ടുകാരും അടുത്ത ബന്ധത്തിൽ പെട്ടവരുമായി കൂടിയാൽ ഒരു അൻപതു പേരെ കൂട്ടി ഏറ്റവും ലളിതമായി ഒരു മണിക്കൂറിനുള്ളിൽ നമ്മുടെ വിവാഹങ്ങൾ നടത്തി കൊടുക്കണം
കൂടാതെ ഒരു പ്രാദേശിക സഭയിൽ പ്രാപ്തനായ ഒരു സുവിശേഷകൻ ഉണ്ടെങ്കിൽ ആ ശുഷ്‌റൂഷ അദ്ദേഹത്തെകൊണ്ട് ചെയ്യിക്കണം.

പ്രാദേശിക സഭയിലെ ദൈവ ദാസനെ തഴഞ്ഞിട്ട് കൂടിയ പുള്ളികളെ വിളിക്കുമ്പോൾ വരില്ല, അവിടെയുള്ള ശുഷ്‌റൂഷകൻ അത് ചെയ്യട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമെങ്കിൽ ഐ. എസ്.ഐ മാർക്ക് ഉള്ളവരുടെ ഈ വിധ സ്‌പെഷ്യലിസ്റ് ശുഷ്‌റൂഷകൾക്കും ഒരു പരിസ്മാപ്തി ഉണ്ടാകും.
വലിച്ചു നീട്ടി ഉമിനീർ വറ്റും വരെയുള്ള പൊങ്ങച്ച ശുഷ്‌റൂഷകൾക്ക് ഒരു അറുതിയും ഉണ്ടാകും.

കടന്നു വരുന്നവരുടെ അസൗകര്യം കൂടി മനസ്സിലാക്കി വേണം ഇത്തരം ശുഷ്‌റൂഷകൾനാം ചെയ്യുവാൻ.
വിവാഹ ശുഷ്‌റൂഷയുടെ ഒരു ബ്ലൂ പ്രിന്റ് ബൈബിളിൽ ഇല്ലായ്കയാൽ, വളരെ ചുരുക്കമായി ഒരു ശുഷ്‌റൂഷ നടത്തി അത്യാവശ്യം വിവാഹിതരുടെ കടപ്പാടുകൾ അവരെ ഒരഞ്ചു മിനിറ്റിൽ ഓർപ്പിച്ചു നടത്താവുന്നതേ ഉള്ളൂ വിവാഹം.

പക്ഷെ അങ്ങനെ മതി എന്ന് ഇവിടുത്തെ നടത്തിപ്പുകാരായ സ്‌പെഷ്യലിസ്റ്റുകൾ ഒരിക്കലും പറയുകയില്ല. പറഞ്ഞാൽ അവർക്ക് ഷൈൻ ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതെ പോകും അതുകൊണ്ട്, അവർ ഒരിക്കലും അത് പറയുകയില്ല.

വിവാഹ ശുഷ്‌റൂഷയായാലും, ചരമ ശുഷ്‌റൂഷയായാലും അതിൽ സംബന്ധിക്കുന്നവർക്ക് മുഷിച്ചിൽ ഉണ്ടാവാതെ അവ ചെയ്യുമ്പോൾ ആണ്‌ അതിലൂടെ ദൈവനാമം മഹത്വപ്പെടുക.
അതായിരിക്കട്ടെ നമ്മുടെ മാതൃക.അല്ലെങ്കിൽ മറ്റുള്ളവർ കൂടി അതിന്റെ അലങ്കോലതയെ ക്കുറിച്ച് സംസാരിച്ചു ദൈവ നാമം ദുഷിക്കുവാൻ ഇടയാകും. അങ്ങനെ സംഭവിപ്പാൻ നമ്മുടെ വിവാഹ ശുഷ്‌റൂഷകളിൽ ഇടയാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More