കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കരുതലിൻ കരങ്ങൾ

GTC Perumbavoor

” ഇങ്ങനെ ദൈവത്തിനു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ
ആകും ” 2. കൊരിന്ത്യർ 9:11

കര്‍ത്താവില്‍ പ്രിയരേ,

ദൈവം അനുവദിച്ചാല്‍ നമ്മുടെ GTC യുടെ ആന്ധ്രാ സുവിശേഷ യാത്ര ഫെബ്രുവരി 13 മുതല്‍ 27 വരെ നടത്തുവാൻ ആഗ്രഹിക്കയാണ് . ദൈവമക്കളുടെ ശ്രദ്ധയേറിയ പ്രാർഥന ഈ വിഷയത്തിൽ ഉണ്ടാകുവാൻ താൽപര്യപ്പെടുന്നു .

ചത്തീസ്ഘട്ടിലെ ബസ്തര്‍ ജില്ലയിലെ നാരായൺപൂരിൽ കഴിഞ്ഞ നാളുകളിൽ അരങ്ങേറിയ കൊടിയ ക്രൈസ്തവ പീഢനത്തെക്കുറിച്ച് നമുക്ക് ഏവർക്കും അറിവുള്ളതും നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന വിഷയവും ആകുന്നുവല്ലോ. നമ്മുടെ GTC യിലെ മുന്‍ വിദ്യാർത്ഥിയായ Evg:സുഖ്മാനും തന്നോടൊപ്പം അവിടെയുള്ള വിശ്വാസികളും പീഢനത്തിന് ഇരയാകേണ്ടി വന്ന സംഭവം ചിത്രങ്ങൾ സഹിതം അറിയിച്ചിരുന്നുവല്ലോ . ഇവർ ബ്രദറൺ കൂട്ടായ്മയിൽ മുന്നോട്ടു പോകുന്നവരാണ് എന്ന കാര്യം നാം വിസ്മരിച്ചു കൂടാ . വിശ്വാസം നിമിത്തം കഷ്ടം അനുഭവിക്കുന്ന നമ്മുടെ കൂട്ടു സഹോദരങ്ങളെ പ്രാർത്ഥനയിൽ ഓർക്കുകയും ആ പ്രിയപെട്ടവർക്കായി ഒരു കരുതലിൻ കരങ്ങൾ നീട്ടേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തവും ആകുന്നുവല്ലോ . കർത്താവ് നൽകിയ ആ വലിയ ആത്മ പ്രേരണ ഉൾകൊണ്ടു കൊണ്ട് GTC Perumbavoor ൽ നിന്നും ഒരു ടീം ഈ വരുന്ന March മാസം ആ പ്രദേശങ്ങൾ
സന്ദര്‍ശിച്ച് കഷ്ടതയിലൂടെ കടന്നുപോകുന്ന പ്രിയപെട്ടവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കുവാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഒരു കൈത്താങ്ങൽ കൊടുക്കുവാനും പുനരധിവാസ സൗകര്യങ്ങൾ ഒരുക്കുവാനും ആഗ്രഹിക്കുന്നു. ഈ ഉദ്ദ്യമത്തിൽ സഹകാരികളാകുവാൻ താൽപര്യമുള്ളവർ തങ്ങളുടെ കൂട്ടായ്മകൾ GTC യുടെ അക്കൗണ്ട് നമ്പറിലേക്ക് അയക്കുകയും “കരുതലിൻ കരങ്ങൾ” എന്ന ആവശ്യത്തിലേക്ക് എന്ന് കൃത്യമായി അറിയിക്കുകയും ചെയ്താൽ അത് വിശ്വസ്തതയോടെ നിറവേറ്റുവാൻ GTC PERUMBAVOOR ഒരുക്കമാണ് എന്ന് ദൈവജനത്തെ അറിയിക്കുന്നു

” ഈ നടത്തുന്ന ധർമശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു ”
2. കൊരിന്ത്യർ 9:12

Secretary GTC :

Evg: E G Benny

GTC TRUST Account Details

South Indian Bank

Account Number

0164073000041894

IFSC SIBL0000164

സാമ്പത്തിക സഹായങ്ങൾ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യുന്നവരും ഗൂഗിൾ പേ ചെയ്യുന്നവരും ദയവായി സ്ക്രീൻ ഷോട്ടോ അല്ലെങ്കിൽ മറ്റ് details WhatsApp ൽ അയച്ചു തരുക .

NB: കരുതലിൻ കരങ്ങൾ എന്ന ഈ പ്രത്യേക ധർമ്മശേഖരത്തിലേക്കാണ് നിങ്ങൾ അയക്കുന്നത് എങ്കിൽ അതു വ്യക്തമായി സൂചിപ്പിക്കുന്നത് വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുന്നതിന് സഹായകമാകും.

Treasurer: Jestus Samuel

Mob: 93887 88703

Contact No: 9447227748

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More