കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

PT-7 ആന കൂട്ടിലായി

ജോഷി ജോസഫ്

നാടിനെയും നാട്ടുകാരെയും ഒരുപോലെ വിറപ്പിച്ച PT-7 എന്ന ആന അവസാനം വനപാലകരുടെ കൂട്ടിലായി. ധോണി എന്ന സ്ഥലത്തുള്ള അനേകരുടെ കൃഷിയും വിലപ്പെട്ട ജീവനും നശിപ്പിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയവനായിരുന്നു PT-7.

കിട്ടുന്നിടത്തു നിന്നെല്ലാം കടംവാങ്ങിയും വളരെ കഷ്ടപെട്ടുമാണ് കൃഷി നടത്തുന്ന കാര്യം നാൽക്കാലിയായ ആനക്കറിയില്ല. മനുഷ്യജീവന്റെ വില എന്താണ് എന്നത് PT-7 ന്അറിയില്ല. തന്റെ ആക്രമണം മൂലം അനാഥമാകേണ്ടി വന്ന അനേക കുടുംബത്തിന്റെ കണ്ണുനീരിന്റെ വില ആനയ്ക്ക് അറിയില്ല അഥവാ അറിയാമെങ്കിൽ ഇങ്ങനെ PT – 7 ഒരിക്കലും ചെയ്യുകയില്ലായിരുന്നു.

വേർപെട്ട ദൈവജനത്തിന്റെ സ്നേഹവും കൂട്ടായ്മയും കരുതലും പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധം വിശാലമാണ്. എന്നാൽ ദു:ഖകരം എന്നു പറയട്ടെ വീണ്ടും വിചാരവും വിവേകവും ഇല്ലാത്ത ചില അക്രമകാരികളും കുലപാതകന്മാരും ആയ ഇരുകാലുള്ളവർ നമ്മുടെയിടയിൽ ഉണ്ട്.

സങ്കീർത്തനങ്ങൾ 49:20 ൽ ഇപ്രകാരം പറയുന്നു. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ എന്ന്.
1 യോഹന്നാൻ 3:15 സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു എന്ന് എഴുതിയിരിക്കുന്നു.

1 യോഹന്നാൻ 2:11ൽ സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.

വയലിൽ വെച്ച് സഹോദരനെ കൊന്ന പാരമ്പര്യത്തിൽ കായീന്റെ വഴിയെ സഞ്ചരിക്കുന്ന നമ്മുടെ ഇടയിലെ ചില സഹോദരങ്ങൾ PT -7 നെക്കാൾ അപകടകാരികളാണ്. ഇവർക്കായി ഒരു കൂട് ഒരുക്കുന്നുണ്ട് എന്ന കാര്യം ഇവർ അറിയുന്നില്ല.

നുണപ്രചരണം നടത്തി സഹോദരങ്ങളുടെ നന്മമുടക്കുന്നതും തന്നെക്കാൾ ചെറിയവരെയും സഭയിലുള്ളവരെയും എന്നു വേണ്ട തന്റെ ഇഷ്ടത്തിന് നിൽക്കാത്തവരെ എല്ലാം ഭീഷീണിപെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതും PT – 7 ശുശ്രൂഷകളാണ് .

ഇങ്ങനെ സഭയെയും ആത്മീയ ലോകത്തെയും ഒരുപോലെ വെല്ലുവിളിച്ച് നടക്കുന്നവർക്കായി രണ്ട് കുങ്കി ആനകളെയും ദൈവം താമസിക്കാതെ ഒരുക്കും .

1 യോഹന്നാൻ 2:10 സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. എന്നു കാണുന്നു. പകയുടെയും വിദ്യേഷത്തിന്റെ യുംവിത്ത് പാകുകയും അപ്പോൾ തന്നെ ആത്മീയ വേഷധാരികളായവർ ഇരുട്ടിന്റെ മറവിൽ ചെയ്യുന്ന പ്രവത്തികൾ കൊണ്ട് വീർപ്പ് മുട്ടി ജീവിക്കുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ട്.

പ്രിയപ്പെട്ടവരെ ഇത് അന്ത്യകാലമാകയാൽ പഴയ തുരുമ്പെടുത്തപ്രശ്നങ്ങളും വൈരാഗ്യങ്ങളും മനസ്സിൽ വെച്ച് കൈപ്പും വഴക്കും അപ്പോൾ തന്നെ ആരാധാനയും പ്രസംഗവും ആയിതുടരാതെ വചനപ്രകാരം പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തി വെളിച്ചത്തിന്റെ മക്കളായി കർത്താവിന്റെ വരവിനായി നമുക്ക് ഒരുങ്ങാം. മറ്റുള്ളവരുടെ നന്മ മുടക്കുകയും മറ്റൊരാളെ നശിപ്പിക്കുകയും ചെയ്യുന്ന PT 7 ശുശ്രൂഷ അവസാനിപ്പിച്ച് വെളിച്ചത്തിലെയ്ക്ക് മടങ്ങിവരാം. അതിനായി ദൈവം നമ്മെ സഹായിക്കാട്ട.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More