കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

വിമാനാപകടത്തിൽ മൂന്ന് ബ്രദറൺ സുവിശേഷകന്മാരും

നേപ്പാൾ : നേപ്പാളിലെ പൊഖാറ ഇന്റർനാഷണൽ എയർപോർട്ടിൽ ഉണ്ടായ വിമാന അപകടത്തിൽ മൂന്ന് ബ്രദറൺ സുവിശേഷകന്മാർ കാർത്ത്യസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

   

നേപ്പാളിൽ സുവിശേഷ പര്യടനത്തിന് അന്ത്യം വരെ നിലനിന്ന മാത്യു ഫിലിപ്പോസ് എന്ന സുവിശേഷകന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ വന്ന് മടങ്ങി പോയ ശുശ്രൂഷകരിൽ മൂന്ന് പേരാണ് മരണമടഞ്ഞത്. രാജു, റോബിൻ, അനിൽ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ ആയിരുന്നു അപകടമുണ്ടായത്. മരിച്ച ൬൮ യാത്രക്കാരിൽ 5 ഇന്ത്യാക്കാരുണ്ടെന്നാണ് പ്രാഥമിക വിവരം. പൊഖാറ വിമാനത്താവളത്തിൽ തകർന്ന ശേഷം തീ പിടിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More