കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ശരിയായി അവർ നിന്നെ സ്നേഹിക്കുന്നുവോ

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം 1: 8  സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽച്ചുവടു തുടർന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.

~~~~~~

ഉത്തമഗീതം  – 1.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ശരിയായി അവർ നിന്നെ സ്നേഹിക്കുന്നുവോ ?

A, കന്യക, പ്രിയപ്പെട്ടവൻ, യെരൂശലേമിന്റെ പുത്രിമാർ എന്നിവരെ പരിചയപ്പെടുത്തുന്നു.

1, സകല ഗീതങ്ങളെക്കാളും ശ്രേഷ്ഠമായ ഗീതം.

a, ഗീതങ്ങളുടെ ഗീതം.

b, ശലോമോൻ്റെ ഗീതം.

2, കന്യകയുടെ പ്രാരംഭ വാക്കുകൾ.

a, അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ.

b, നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.

c, നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു.

d, അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.

e, നിന്റെ പിന്നാലെ എന്നെ വലിക്ക.

3, യെരുശലേം പുത്രിമാരുടെ  ഇടപെടൽ.

a, നാം ഓടിപ്പോക.

4, ശൂനേംകാരി രാജാവിൻ്റെ പള്ളിയറകളിലേക്കു പ്രവേശിക്കുന്നു.

a, രാജാവ്.

b, രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു.

5, ദമ്പതികളെയും അവരുടെ പ്രണയത്തെയും കുറിച്ചുള്ള പരാമർശം

a, ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും.

b, നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും.

6, ശൂനേംകാരി തൻ്റെ സൗന്ദര്യത്തിൻ്റെ കുറവുകളെ വിവരിക്കുന്നു.

a, യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ.

b, ഞാൻ കറുത്തവൾ എങ്കിലും അഴകുള്ളവൾ ആകുന്നു.

c, ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കുന്നു.

d, എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി.

e, എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.

B, യുവ പ്രണയികൾക്കിടയിൽ പ്രിയങ്കരമായ വാക്കുകൾ.

1, ശൂനേംകാരി തൻ്റെ പ്രിയപ്പെട്ടവനോട് സംസാരിക്കുന്നു.

a, എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക. നീ ആടുകളെ മേയിക്കുന്നത് എവിടെ?

b, ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?

2, പ്രിയപ്പെട്ടവൻ തന്റെ കാമുകിയെ  പ്രശംസിക്കുന്നു.

a, സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽച്ചുവടു തുടർന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.

b, എന്റെ പ്രിയേ, ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.

c, നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.

3, യെരുശലേം പുത്രിമാർ ശൂനേംകാരിക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

a, ഞങ്ങൾ നിനക്കു വെള്ളിമണികളോടുകൂടിയ സുവർണസരപ്പളി ഉണ്ടാക്കിത്തരാം.

4, തൻ്റെ പ്രിയൻ എത്ര വിലപ്പെട്ടവനാണ് എന്ന് ശൂനേംകാരി വിവരിക്കുന്നു.

a, രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.

b, എന്റെ പ്രിയൻ എനിക്കുമൂറിൻകെട്ടുപോലെയാകുന്നു.

c,  എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.

5, പ്രിയപ്പെട്ടവൻ ശൂനേംകാരിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നു.

a, എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ.

b, നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.

6, ദയാപൂർണ്ണമായ വാക്കുകളാൽ ശൂനേംകാരി പ്രതികരിക്കുന്നു.

a, എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ.

b, നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

 

പ്രിയരേ, 1:8 നാം അന്വേഷിക്കുകയാണെങ്കിൽ, ക്രിസ്തു തന്റെ ആടുകളെ എവിടെ നയിച്ചുവെന്ന് മനസ്സിലാക്കാം. അങ്ങനെ നമുക്ക് വിശുദ്ധന്മാരുടെ കാൽച്ചുവടുകളെ പിൻതുടരാൻ സാധിക്കും. സഭയുടെ പരിപാലകരുടെയും, ക്രിസ്തുവിനാൽ നിയോഗിക്കപ്പെട്ട ഇടയന്മാരുടെയും കൂട്ടായ്മയിലൂടെ പുതിയ അനുഭവത്തിലെത്തുവാനും, സകലവും പുതുതാക്കുന്ന ക്രിസ്തുവിനെ കണ്ടെത്തുവാനും, തന്റെ ആടുകളെ മേയ്ക്കുവാനും സാധിക്കും. സ്ത്രീകളിൽ അതിസുന്ദരിയേ. ക്രിസ്തുവിന് തന്റെ സഭയാണ് ലോകത്തിൽ വച്ച് ഏറ്റവും സുന്ദരമായത്. ക്രിസ്തു തന്റെ സ്നേഹത്തിന്റെ കണ്ണുകളിലൂടെ സഭയെ കാണുന്നു. കൃപയാൽ സഭ ഇനിയും എന്തായിരിക്കുമെന്ന് ക്രിസ്തു കാണുന്നു. ദൈവം സഭയ്ക്ക് നല്കിയിട്ടുള്ള സൗന്ദര്യം ക്രിസ്തു കാണുന്നു. വിശ്വാസികൾ ക്രിസ്തുവിലാണ്. ക്രിസ്തുവിനോട് ചേർന്നവരാണ്, ക്രിസ്തുവിനുള്ളതെല്ലാം അവരുടേതുമാണ്. സഭ എന്ന നിലയിൽ ക്രിസ്തു നമ്മെ കാണുന്ന വിധവും, സ്നേഹിക്കുന്ന വിധവും എത്ര ശ്രേഷ്ഠമാണ്. അതിനനുസരണമായി കർത്താവിനെ തിരികെ സ്നേഹിക്കുവാൻ നമുക്ക് കഴിയട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More