കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പത്തനംതിട്ട ബ്രദറൺ കൺവെൻഷൻ 2022

പത്തനംതിട്ട

പത്തനംതിട്ട സുവിശേഷാലയത്തിന്റെ ചുമതലയിലും പ്രാദേശിക ബ്രദറൺ സഭകളുടെ സഹകരണത്തിലും നടത്തപ്പെടുന്ന പത്തനംതിട്ട ബ്രദറൺ കൺവെൻഷൻ 2022 ഈ മാസം ഡിസംബർ 18 മുതൽ 25 വരെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഫിലിപ്പിയർ 3:14 ൽ നിന്നും  “വിരുതിനായ് ഓടുക” എന്ന തീം ആസ്പദമാക്കിയാണ് ശുശ്രൂഷകൾ ക്രമീകരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 വരെ ആയിരിക്കും യോഗങ്ങൾ നടത്തപ്പെടുത്തുന്നത്. പ്രസ്തുത യോഗങ്ങളിൽ കർത്തൃ ദാസന്മാരായ ജോൺ കുര്യൻ, ജോസ് മാത്യൂസ്, തോംസൺ ബി. തോമസ്, സുനിൽ ആൽബർട്ട്, കെ. സി. ജോൺസൺ, ബിനു ശാമുവേൽ, സജി എ. ജെ.   എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. യോഗങ്ങളിലേക്ക് ഏവർക്കും സ്വാഗതം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More