കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ക്വട്ടേഷൻ ടീമുകളുടെ അതിപ്രസരം

നൈനാൻ ശാമുവേൽ

ന്ന് വിശ്വാസ ഭവനങ്ങളിൽ, സഭകളിൽ ക്രമീകരിക്കപ്പെടുന്ന വിശേഷാൽ കൂടിവരവുകൾ(വിവാഹമോ മരണമോ, തുടങ്ങിയവ) അതിന്റെ  വേദിയും പങ്കെടുക്കുന്ന വ്യക്തികളും അലങ്കരിക്കുവാന്നായി  ചില പ്രദേശികമോ അന്തർദേശീയമോ ആയ പ്രസ്ഥാനങ്ങളെ ക്വട്ടേഷന്റെ ധാരണയോടെ ആ  പണികൾ ഏല്പിക്കാറുണ്ട്.  ഒരു രീതിയിൽ ഒരു പ്രാദേശിക സഭ ക്രമീകരിക്കുന്ന യോഗത്തിൽ കൂടെ ഇത്തരക്കാരുടെ കടന്നുകയറ്റം ചിലർക്കെങ്കിലും നീരാസമുണ്ടാക്കും എന്നതും നിസ്തർക്കമാണ്. ബഹുവിധ മുഖത്തിൽ ഇക്കൂട്ടരെ നമുക്ക് മിക്ക ഇടയങ്ങളിലും കാണാന് സാധിക്കും.

ഫോട്ടോ, വീഡിയോ, ലൈവ്  ക്വട്ടേഷൻ സംഘങ്ങൾ*
വിശ്വാസികളുടെ വിവാഹ വേദികളിലും, ശവസംസ്കാര ചടങ്ങുകളിലും , കൺവെൻഷനുകളിലും മറ്റും ഫോട്ടോയും വീഡിയോയും ലൈവും മറ്റും ചെയ്യുന്നത് മുഖ്യമായും പുറത്തു നിന്നുള്ളവർ ആണ്. വീഡിയോകാരുടെ കൂട്ടത്തിൽ വന്ന ഒരു സഹായി, മുടി നീട്ടി വളർത്തി, അലസമായി ഇട്ടിരിക്കുന്നു. കീറിയ ജീൻസ് – ഊരി പോകാൻ പരുവത്തിൽ തൂങ്ങി കിടക്കുന്നു, ഇടക്ക് ഇടക്ക് ജീൻസ് പിടിച്ചു കയറ്റി ഇടുന്നു, ശരീരം കാണത്തക്ക രീതിയിൽ ഒട്ടിപിടിച്ചിരിക്കുന്ന ഒരു ടീഷർട്ട് ഇട്ടിരിക്കുന്നു. വീഡിയോ റെക്കോർഡ് ചെയ്തു കൊണ്ട് ഓടി നടക്കുന്നു. ഇത് ഒരാളുടെ കാര്യം. ഇങ്ങനെ പല കോലങ്ങൾ.

ഇക്കൂട്ടരുമായി ധാരണ  ചെയ്യുമ്പോൾ തന്നെ ആവിശ്യമായ നിർദ്ദേശങ്ങൾ – യോഗ്യമായ വസ്ത്ര ധാരണം, വിശ്വാസികളുടെ മധ്യത്തിൽ എങ്ങനെ ആണ് കാര്യങ്ങൾ നടത്തപ്പെടുന്നത് തുടങ്ങിയവ അറിയിക്കണം. അല്ലാതെ ഫോട്ടോ, വീഡിയോ, ലൈവ് ചെയ്യുന്നവരുടെ സ്വാതന്ത്രത്തിന് അനുവദിച്ചാൽ മാതൃക അല്ലാത്ത പലതും നാം കാണേണ്ടിവരും.

ബ്യൂട്ടീഷ്യൻ ക്വട്ടേഷൻ
ഒരുക്കാൻ വരുന്നവർ അമിതമായി, വിശ്വാസികൾക്ക് യോഗ്യമല്ലാത്ത രീതിയിൽ ചെയ്യുന്നത് കണ്ടുവരുന്നു. ‘കണ്ടാൽ ആളല്ല എന്ന്‌ തോന്നുമാറ്’ ആണ് ഒരുക്കത്തിന് ശേഷം പല മണവാട്ടികളും. ഉത്തരവാദിത്വപ്പെട്ട ആരോട് ചോദിച്ചാലും ഞങ്ങൾക്ക് ഇതൊന്നും ഇഷ്ടമല്ല, ആ ബ്യൂട്ടീഷ്യൻ കാരി ചെയ്തതാണ്, എന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറും. ഇവരുമായി ധാരണ ചെയ്യുമ്പോൾ തന്നെ ആവിശ്യമായ നിർദ്ദേശങ്ങൾ കൊടുക്കേണ്ടത് ആണ്. ഈ വിഷയത്തിൽ അതത് കുടുംബങ്ങളിലെ സഭകളിലെ സഹോദരിമാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇവയൊക്കെ  ഒരു ശുശ്രൂഷയായി കണ്ടു വേണ്ട നിയന്ത്രണങ്ങൾ നല്കുന്നതും നന്നായിരിക്കും.

ഇവന്റ് മാനേജ്മെന്റ് ക്വട്ടേഷൻ
ചില വിവാഹങ്ങളിൽ നിലവിളക്കും, തിരിയും മറ്റും ഒരുക്കിയിരുന്നു. ആർഭാട പൂർണമായ ഡെക്കറേഷനുകൾ. ഒരു വേർപ്പെട്ട  വിശ്വാസിയുടെ കുടുംബത്തിലെ വിവാഹം എന്ന്‌ പറയുവാൻ പോലും നാണിക്കതക്ക അലങ്കാരങ്ങൾ.

സംഗീതകാരും / പ്രസംഗികളും ക്വട്ടേഷൻ
ഇക്കാലങ്ങളിൽ സ്വന്തം പ്രാദേശീക സഭക്ക് പുറത്തുള്ളവരെ വിളിച്ചു ഗംഭീരം ആക്കുന്ന പ്രവണത കൂടി വരുന്നു. നമ്മുടെ സഭയിൽ പ്രാഗൽഭ്യം ഉള്ളവർ ഇല്ല എങ്കിൽ പുറത്തു ഉള്ളവരെ വിളിക്കാം. എന്നാൽ വിവാഹിതർ ആകുന്നവരെ കുറിച്ച് ഒരു ബോധ്യവും ഇല്ലാത്ത star ഉപദേശിമാരെ വിളിച്ചു നടത്തുന്നത് ഒരു നല്ല പ്രവണത അല്ല.

മണവാട്ടിയുടെ തലയിൽ ചിലന്തി വല പോലെയുള്ള മൂടുപടം ആണ് ഇക്കാലങ്ങളിൽ കുടുതലായി കണ്ടുവരുന്നത്. ഉപദേശിമാരും സഭക്കാരും മൂടുപടം എന്ന വിഷയത്തിൽ മൗനം പാലിക്കുന്നു.

ഇവയുടെ എല്ലാം ആകെത്തുക സഭാ നേതൃത്വവും വീട്ടുകാരും ഒന്നിച്ചു വേർപെട്ട ദൈവജനത്തിന് മാന്യവും ഉചിതവുമായ സംസ്കാരങ്ങൾ വളർത്തിയെടുക്കയും നല്ല തീരുമാനങ്ങൾ എടുക്കുകയും ആവശ്യമുള്ള നിർദ്ദേശങ്ങൾ വേണ്ടപെട്ടവർക്ക് കൊടുക്കുകയും ചെയ്താൽ ഒരു പരിധി വരെ പ്രാദേശീക സഭക്ക് യോഗ്യമായ രീതിയിൽ ഇത്തരം പരിപാടികൾ  ദൈവനാമം മഹത്വത്തിനും വേർപ്പെട്ട വിശ്വാസ സമൂഹത്തിനും മാന്യമായ നിലയിൽ  നടത്തപ്പെടുവാന് സാധിക്കും.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More