കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

26 -മത് സംയുക്ത ബ്രദ്റൺ കൺവൻഷൻ, തെള്ളിയൂർ

ബ്രദ്റൺ SPSF

ബ്രദ്റൺ SPSF നോട്‌ സഹകരിച്ചു പ്രവർത്തിക്കുന്ന പ്രാദേശിക ബ്രദ്റൺ സ്ഥലംസഭകൾ ചേർന്ന് നടത്തുന്ന 26 -മത് സംയുക്ത ബ്രദ്റൺ കൺവൻഷൻ, തെള്ളിയൂർ ബ്രദ്റൺ സഭാഹാൾ ഗ്രൗണ്ട്, വെണ്ണിക്കുളത്ത് വെച്ച് നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 2023 ജനുവരി 31 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 5 ഞായറാഴ്ച വരെ പ്രസ്തുത യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വേർപെട്ട ദൈവജനനത്തിന് മദ്ധ്യേ പ്രശസ്തരായ പ്രസംഗകർ സുവി. ചാണ്ടപ്പിള്ള ഫിലിപ്പ്, കോട്ടയം, സുവി. റോയി മാത്യൂസ്, ഓമല്ലൂർ, സുവി. സി എം  ജേക്കബ്, കുണ്ടറ, സുവി. റെജി കെ തോമസ്, നെല്ല്യാടി, സുവി. എബി കെ ജോർജ്, മല്ലശ്ശേരി എന്നീ സഹോദരന്മാർ ശുശ്രൂഷകൾ നേത്യത്വം വഹിക്കും.

പ്രസ്തുത സമ്മേളനത്തിൽ സുവിശേഷയോഗങ്ങൾ, മിഷനറി സമ്മേളനം, SBS&YMEF സമ്മേളനം, സോദരീസമാജം സമ്മേളനം, ബൈബിൾ ക്ലാസ്സ്‌, പരസ്യയോഗങ്ങൾ, സ്നാനശുശ്രൂഷ, സംയുക്ത ആരാധന എന്നിങ്ങനെ വിവിധ സമ്മേളനങ്ങൾ ഉണ്ടായിരിക്കും. കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. ശുശ്രൂഷകളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.

കൂടുതൽ വിവരങ്ങൾക്കായി  :+91 9847880017 ഈട്ടിക്കൽ കുഞ്ഞുമോൻ  (കൺവീനർ)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More