കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പ്രാർത്ഥനയ്ക്കും സ്തോത്രത്തിനും

Evg. ഈട്ടിക്കൽ കുഞ്ഞുമോൻ

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു
ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും
കൊണ്ടു സകലജാതികളെയും ശിഷ്യരാക്കി ക്കൊൾവിൻ;

ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”

എന്നു അരുളിച്ചെയ്തു”-മത്തായി28:19-20

 

കോട്ടപ്പടി(പെരുമ്പാവൂർ)  സഭയുടെ ചുമതലയിൽ 2022 നവംബർ 22,23 ചൊവ്വ, ബുധൻ ദിവസങ്ങളിൽ 11 സ്ഥലങ്ങളിൽ പരസ്യയോഗം നടത്തി. ശുശ്രൂഷകൾ വളരെ അനുഗ്രഹകരം ആയിരുന്നു. ചൊവ്വാഴ്ച പരസ്യയോഗകൂട്ടായ്മയിൽ നിന്നും സുവിശേഷകന്മാരായ ബിനോഷ് ജോൺ, CM ചെറിയാൻ, ജോൺ ജോസഫ്, ഈട്ടിക്കൽ കുഞ്ഞുമോൻ എന്നിവരും കോട്ടപ്പടിയിൽ നിന്നും സുവിശേഷന്മാരായ KS ജോസഫ്, ബിജു KO,  PP യോഹന്നാനും എന്നിവരും പ്രവർത്തനത്തിൽ സഹകരിച്ചു. കോട്ടപ്പടി സഭയിൽ Evg. KS ജോസഫ് പ്രവർത്തിക്കുന്നു. പ്രാർത്ഥനയിൽ ഓർത്ത എല്ലാവർക്കും കർത്തൃനാമത്തിൽ നന്ദി അറിയിക്കുന്നു. തുടർന്നുള്ള ശുശ്രൂഷകളുടെ അനുഗ്രഹത്തിനും ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നു..

 

കർത്തൃശുശ്രൂഷയിൽ,
Evg. ഈട്ടിക്കൽ കുഞ്ഞുമോൻ, കൊട്ടാരക്കര & Evg. KS ജോസഫ്, കോട്ടപ്പടി

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More